ഡോ.കഫീൽ ഖാൻ മുംബൈയിൽ അറസ്റ്റിൽ
text_fieldsമുംബൈ: പൗരത്വ ബില്ലിനെതിരെ പ്രകോപനപരമായി പ്രസംഗിച്ചെന്ന കേസിൽ ഡോ. കഫീൽ ഖാനെ ഉത് തർപ്രദേശ് പൊലീസിെൻറ പ്രത്യേക സംഘം മുംബൈയിൽ നിന്ന് അറസ്റ്റ്ചെയ്തു. ശാഹീൻബാഗ ിന് സമാനമായി മുംബൈയിൽ നടക്കുന്ന പൗരത്വ പ്രതിഷേധത്തിൽ പെങ്കടുക്കാനെത്തിയ കഫീലിനെ വ്യാഴാഴ്ച വിമാനത്താവളത്തിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ഡിസംബർ 12നാണ് അലീഗഢ് സർവകലാശാലയിൽ കഫീൽ പ്രസംഗിച്ചത്. തൊട്ടടുത്ത ദിവസംതന്നെ പ്രകോപന പരമായ പ്രസംഗത്തിലൂടെ സാമുദായിക െഎക്യം തകർക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് പൊലീസ് കേസെടുക്കുകയായിരുന്നു.
എന്നാൽ, ഒരു മാസത്തിന് ശേഷമാണ് മുംബൈ പൊലീസിെൻറ സഹായത്തോടെ അറസ്റ്റ്. ഗോരഖ്പുർ മെഡിക്കൽ കോളജിൽ ഒാക്സിജൻ വിതരണം മുടങ്ങി 60 കുട്ടികൾ മരിച്ച സംഭവത്തിൽ അറസ്റ്റിലായതോടെയാണ് കഫീൽ ഖാൻ ശ്രദ്ധേയനായത്. ഒാക്സിജൻ സിലിണ്ടറുകളെത്തിച്ച് രക്ഷാപ്രവർത്തനം നടത്തിയിട്ടും കഫീലിനെ പ്രതിയാക്കുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ തള്ളുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
