Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോടതി ജാമ്യംനൽകിയ...

കോടതി ജാമ്യംനൽകിയ കഫീൽഖാൻ വീണ്ടും കസ്​റ്റഡിയിൽ

text_fields
bookmark_border
കോടതി ജാമ്യംനൽകിയ കഫീൽഖാൻ വീണ്ടും കസ്​റ്റഡിയിൽ
cancel

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബഹ്​റൈച്ചിൽ മസ്​തിഷ്​ക ജ്വരത്തെ തുടർന്ന്​ കുഞ്ഞുങ്ങൾ കൂട്ടമായി മരിച്ച ആശുപത്രി സന്ദർശിച്ചതിന്​ അറസ്​റ്റിലായ ഡോ. കഫീൽ ഖാന്​ കോടതി ജാമ്യം നൽകിയെങ്കിലും മ​റ്റൊരു കേസിൽ വീണ്ടും കസ്​റ്റഡിയിലെടുത്തു. ജാമ്യം നൽകിയെന്നും ഞായറാഴ്​ച രാവിലെ വീട്ടിലെത്തുമെന്നും എസ്​.എസ്​.പി സഭാരാജ്​ യാദവ്​ അറിയിച്ചശേഷമാണ് ജ്യേഷ്​ഠൻ അദീൽ ഖാ​​​െൻറ പേരിൽ മൂന്നു​ മാസം മുമ്പ്​ എടുത്ത കേസിൽ കഫീൽ ഖാനെയും പ്രതിചേർത്തത്​. പൊലീസ്​ കസ്​റ്റഡിയിൽ കഴിയുന്ന ഇരുവരും അജ്​ഞാത കേന്ദ്രത്തിലാണെന്ന്​ കഫീലി​​​െൻറ സഹോദരീഭർത്താവ്​ സമർ ഖാൻ ‘മാധ്യമ’ത്തോട്​ പറഞ്ഞു.

അതേസമയം, ഇരുവരെയും ​േഗാരഖ്​പുർ ജയിലിലാക്കിയതായി സ്​ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്​. ബഹ്​റൈച്ച്​​ ആശുപത്രിയിൽ അനുമതിയില്ലാതെ കയറിയെന്ന്​ ആരോപിച്ച്​ ഇന്ത്യൻ ശിക്ഷാനിയമം 151 പ്രകാരം കുറ്റം ചുമത്തി അറസ്​റ്റ്​ ചെയ്​ത കഫീൽ ഖാനെ ശനിയാഴ്​ച ജാമ്യത്തിൽ വി​െട്ടങ്കിലും അക്കാര്യം പൊലീസ്​ മറച്ചുവെച്ചു. തുടർന്ന്​ എസ്​.എസ്​.പി സഭാരാജ്​ യാദവുമായി ബന്ധപ്പെട്ടപ്പോൾ ഞായറാഴ്​ച കഫീൽ ഗോരഖ്​പുരിലെത്തുമെന്ന്​ അറിയിച്ചു. എന്നാൽ, കഫീലിനെ കൂട്ടാതെ എത്തിയ പൊലീസ്​ വീട്​ റെയ്​ഡ്​ ചെയ്​ത്​ സഹോദരൻ അദീലിനെ കസ്​റ്റഡിയിലെടുക്കുകയായിരുന്നു.

വ്യാജരേഖയുപയോഗിച്ച്​ ബാങ്കിൽ അക്കൗണ്ട്​ തുറന്ന ഒരാളെ ബാങ്കിന്​ പരിചയപ്പെടുത്തിയത്​ അദീൽ ഖാൻ ആണെന്ന്​ പറഞ്ഞ്​ മൂന്നു​ മാസം മുമ്പ്​ ഉത്തർപ്രദേശ്​ പൊലീസ്​ എടുത്ത കേസിലാണ്​ ​നടപടി​. സഹോദരൻ കാഷിഫിന്​ ​വെടിയേറ്റ സംഭവം സി.ബി.​െഎ അന്വേഷിക്കണമെന്ന്​ ആവശ്യപ്പെട്ട്​ കോടതിയെ സമീപിച്ചതിന്​ പകരംവീട്ടാനാണ്​ കെട്ടിച്ചമച്ച്​ കേ​െസടുത്തതെന്നാണ്​ കുടുംബം ആരോപിക്കുന്നത്​.

കേസുമായി ബന്ധമില്ലാതിരുന്നിട്ടും കഫീൽ ഖാ​​െൻറ ജാമ്യം തടയലായിരുന്നു ലക്ഷ്യം. ക്രിമിനൽ ഗൂഢാലോചനക്കുറ്റമാണ്​ ചുമത്തിയത്​. ഒരാ​ഴ്​ചക്കുള്ളിൽ 71 ശിശുമരണങ്ങൾ സംഭവിച്ച ബഹ്​റൈച്ച്​ ജില്ല ആശുപത്രി സന്ദർശിച്ച്​ ഡോ. കഫീൽ ഖാൻ വാർത്തസമ്മേളനം നടത്താനിരിക്കെയാണ്​ ജില്ല ആശുപത്രിയിലെത്തി അറസ്​റ്റ്​ ചെയ്​തത്​. ബഹ്​റൈച്ചിൽ അജ്ഞാത രോഗമല്ല, മസ്​തിഷ്​ക ജ്വരം പിടിച്ചാണ്​ കുട്ടികൾ മരിച്ചതെന്ന്​ അദ്ദേഹം പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrestedmalayalam newsDr Kafeel Khan
News Summary - Dr Kafeel Khan arrested again- india news
Next Story