ഡോ. അജിത് മെയ്റ്റി; ലിനിയുടെ മുൻഗാമി
text_fieldsകൊൽക്കത്ത: നിപ ബാധയെത്തുടർന്നുള്ള ആശങ്കയും രോഗികളെ ശുശ്രൂഷിച്ച നഴ്സ് ലിനിയുടെ മരണവും വാർത്തകളിൽ നിറയുേമ്പാൾ ഇൗ ഗണത്തിൽ രാജ്യത്തെ ആദ്യത്തെ രക്തസാക്ഷിയെ ഒാർത്ത് പശ്ചിമബംഗാളിലെ സിലിഗുരി ഗ്രാമം. 2001ൽ 45 പേരുടെ ജീവനെടുത്ത നിപ വൈറസ് ബാധയുണ്ടായ സിലിഗുരിയിൽ രോഗികളെ കൈയും മെയ്യും മറന്ന് പരിചരിച്ച ഡോ. അജിത് മെയ്റ്റിയാണ് രോഗത്തിന് കീഴടങ്ങി ജീവൻ വെടിഞ്ഞത്.
‘‘അന്ന് ഞങ്ങൾക്ക് രോഗത്തെക്കുറിച്ച് വലിയ ധാരണയില്ലായിരുന്നു. പകർച്ചപ്പനിയുടെ കാരണം നിപ വൈറസ് ആണെന്ന് തിരിച്ചറിഞ്ഞത് മാസങ്ങൾക്ക് ശേഷമാണ്. ദിവസേന ആളുകൾ മരിച്ചുകൊണ്ടിരുന്നു. അതിനിടെയാണ് സിലിഗുരി ടൗണിലെ നഴ്സിങ് ഹോമിൽ ജോലിയെടുത്തിരുന്ന കാർഡിയോളജിസ്റ്റായിരുന്ന ഡോ. അജിത് മെയ്റ്റി വൈറസ് ബാധിച്ച് മരിച്ചത്. ഇന്നും അെതാക്കെ നല്ല ഒാർമയുണ്ട്’’ -ഡോ. മെയ്റ്റിയുടെ സഹപ്രവർത്തകനായിരുന്ന ഡോ. എൻ.ബി. ദേബ്നാഥ് പറഞ്ഞു.
കൃത്യമായി പറഞ്ഞാൽ 2001 ജനുവരിയിലാണ് വടക്കൻ ബംഗാളിലെ സിലിഗുരിയിൽ പകർച്ചപ്പനി പൊട്ടിപ്പുറപ്പെട്ടത്. രോഗകാരണമറിയാതെയായിരുന്നു ചികിത്സ. ഒരുമാസം കഴിഞ്ഞപ്പോൾതന്നെ 45 പേർ രോഗം ബാധിച്ച് മരിച്ചു. മൊത്തം രോഗികളിൽ 74 ശതമാനമാണ് മരണത്തിന് കീഴടങ്ങിയത്. വൈറസിെൻറ ഉറവിടം കണ്ടെത്താനായില്ലെങ്കിലും നഗരത്തിലെ ഒരു സ്വകാര്യാശുപത്രിയിൽനിന്നാണ് രോഗം മറ്റുള്ളവരിലേക്ക് പടർന്നതെന്നും ഡോ. ദേബ്നാഥ് ഒാർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
