Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രഫ. അഹ്മദ് സജ്ജാദ്...

പ്രഫ. അഹ്മദ് സജ്ജാദ് നിര്യാതനായി

text_fields
bookmark_border
പ്രഫ. അഹ്മദ് സജ്ജാദ് നിര്യാതനായി
cancel

റാഞ്ചി: പ്രമുഖ ഇസ്‍ലാമികചിന്തകനും വിദ്യാഭ്യാസവിചക്ഷണനും ജമാഅത്തെ ഇസ്‍ലാമി കേന്ദ്ര കൂടിയാലോചന സമിതി അംഗവുമായിരുന്ന ഡോ. അഹ്മദ് സജ്ജാദ് (87) നിര്യാതനായി. ദീർഘകാല രോഗബാധയെ തുടർന്ന് ഞായറാഴ്ച സ്വദേശമായ റാഞ്ചിയിലായിരുന്നു മരണം.

1939 ഒക്ടോബർ 12ന് ബിഹാറിലെ നളന്ദയിൽ ജനിച്ചു. ഉർദു സാഹിത്യത്തിൽ ഗവേഷണബിരുദം നേടിയ ശേഷം കോളജ് അധ്യാപകനായി സർവിസിൽ പ്രവേശിച്ചു. റാഞ്ചി സർവകലാശാലയിൽ ഉർദുവിഭാഗം തലവനായിരുന്നു. റാഞ്ചിയിൽ മുസ്‍ലിം വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി മില്ലത്ത് അക്കാദമി, ഇദ്‍രീസ് ഹോസ്റ്റൽ എന്നീ സ്ഥാപനങ്ങൾ അദ്ദേഹത്തി​ന്റെ സംഭാവനയാണ്. സാഹിത്യകാരനും ഗ്രന്ഥകാരനുമായിരുന്നു.

ഹൈദരാബാദിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ഫൻകാർ മാഗസിന്റെ മുഖ്യപത്രാധിപരായിരുന്നു. ഇദാ​റയെ അദബെ ഇസ്‍ലാമിയുടെ അധ്യക്ഷനായി ഉർദു സാഹിത്യരംഗത്ത് വൈവിധ്യമാർന്ന പരിപാടികൾക്കും പദ്ധതികൾക്കും രൂപം നൽകി. ഇസ്‍ലാമികചിന്തയിലും വിദ്യാഭ്യാസത്തിലും നിരവധി ​​ശ്രദ്ധേയമായ കൃതികളുടെ കർത്താവാണ്.

ദീർഘകാലം ജമാഅത്തെ ഇസ്‍ലാമി കേന്ദ്ര സമിതിയിൽ അംഗമായിരുന്ന അദ്ദേഹം സംഘടനയുടെ സമ്മേളനങ്ങളിലും പരിപാടികളിലും പ​ങ്കെടുക്കാൻ നിരവധി തവണ കേരളം സന്ദർശിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ranchijihDeathnews
News Summary - Dr. Ahmad Sajjad passed away
Next Story