Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒറ്റ നോട്ടീസിലൂടെ...

ഒറ്റ നോട്ടീസിലൂടെ കർഷകനെ ആത്​മഹത്യ ചെയ്യിക്കുന്ന ബാങ്കുകളുള്ള നാട്ടിലാണ്​ ഈ കാഴ്ച-ശതകോടികൾ വെട്ടിച്ച മെഹുൽ ചോക്​സിയുടെ വീട്ടുപടിക്കലെ നോട്ടീസ്​ കൂമ്പാരം

text_fields
bookmark_border
mehul choski
cancel

മുംബൈ: ഒരുവശത്ത്​ ശതകോടികൾ വെട്ടിച്ച്​ രാജ്യം വിടുന്ന പ്രമുഖരും മറുവശത്ത്​ ചെറിയ വായ്​പ പോലും തിരിച്ചടക്കാനാകാതെ ജീവനൊടുക്കേണ്ടി വരുന്ന കർഷകരുമുള്ള രാജ്യത്ത്​, സ്വാധീനമുള്ളവർ എങ്ങിനെയെല്ലാം നിയമനടപടികളിൽ നിന്ന്​ രക്ഷപ്പെടാൻ ധൈര്യം കാണിക്ക​ുമെന്നതിന്‍റെ നേർക്കാഴ്ചയാണ്​ ഈ ചിത്രം. പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നു 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വ​ജ്ര വ്യാ​പാ​രി മെ​ഹു​ൽ ചോ​ക്​​സി​യുടെ മുംബൈയിലെ വസതിയുടെ വാതിലിൽ പതിപ്പിച്ചിരിക്കുന്ന നോട്ടീസുകളുടെ ചിത്രമാണിത്​. 2019 മുതൽ ബാങ്കുകളും കോടതികളും എൻഫോഴ്​സ്​മെന്‍റ്​ ഏജൻസികളും ചോക്​സിയുടെ പേരിൽ അയച്ചിരിക്കുന്ന നോട്ടീസുകൾ കൊണ്ട്​ നിറഞ്ഞിരിക്കുകയാണ്​ അവിടം. ചോക്​സിക്കെതിരായ സാമ്പത്തിക തട്ടിപ്പ്​ ആരോപണങ്ങളുടെ മൊത്തം വിശദാംശങ്ങൾ ഈ നോട്ടീസുകളിലുടെ കണ്ണോടിച്ചാൽ കിട്ടും.

അതേസമയം, കഴിഞ്ഞ ദിവസം കരീബിയൻ ദ്വീപുകളിലൊന്നായ ഡൊമിനിക്കയിൽ നിന്ന്​ പ്രാദേശിക പൊലീസ്​ അറസ്റ്റ്​ ചെയ്​ത മെ​ഹു​ൽ ചോ​ക്​​സി​യെ ഇന്ത്യയിലേക്ക്​ മടക്കി​െക്കാണ്ടുവരാൻ ഉള്ള ശ്രമത്തിലാണ്​ അധികൃതർ. അനന്തരവൻ നീരവ് മോദിക്കൊപ്പം വ്യാജരേഖകൾ കാട്ടി പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നു 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസിലാണ് ചോക്സി പ്രതിയായിട്ടുള്ളത്. ലണ്ടനിൽ ജയിലിലാണ്​ നീരവ്​ മോദി. ഇന്ത്യയിലേക്ക്​ നാടുകടത്തരുതെന്നാവശ്യപ്പെട്ട്​ നീരവ്​ നൽകിയ കേസ്​ കോടതി പരിഗണനയിലാണ്​.


2018 ജനുവരി ആദ്യവാരം ഇന്ത്യ വിടുന്നതിന്​ മുമ്പായി 2017ൽ​ ചോക്​സി ആൻറിഗ്വ പൗരത്വമെടുത്തിരുന്നു​. നിക്ഷേപകർക്ക്​ നൽകുന്ന ആനുകൂല്യം ഉപയോഗിച്ചായിരുന്നു ഇത്​. എന്നാൽ, പൗരത്വം സംബന്ധിച്ചും ഇന്ത്യയിലേക്ക്​ നാടുകടത്തുന്നതുമായി ബന്ധപ്പെട്ടും രണ്ട്​​ കേസുകൾ നിലനിൽക്കെ ആന്‍റിഗ്വയിൽ നിന്നും ചോക്​സി 'മുങ്ങി'. തുടർന്ന്​ ക്യൂബയിലേക്ക്​ കടക്കാനുള്ള ശ്രമത്തിനിടെയാണ്​ ഡൊമിനിക്കയിൽ നിന്ന്​ പിടിയിലായത്​.

ഞായറാഴ്ച മുതൽ കാണാതായ ഇയാൾക്കുവേണ്ടി ഇന്‍റർപോൾ തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചതിനു പിന്നാലെയായിരുന്നു അറസ്റ്റ്​. ഡൊമിനിക്കയിൽ നിന്ന്​ തിരികെ എത്തിക്കുന്ന ചോക്​സിയെ ഇന്ത്യക്ക്​ കൈമാറുമെന്ന്​ ആന്‍റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ വ്യക്​തമാക്കി. 'ചോക്​സിക്ക്​ ഞങ്ങൾ അഭയം നൽകില്ല. ദ്വീപിൽ നിന്ന്​ കടന്നത്​ അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നുണ്ടായ വലിയ പിഴവാണ്​. ചോക്​സിയെ തിരികെ ആന്‍റിഗ്വയിലേക്ക്​ അയക്കേണ്ട എന്ന്​ ഡൊമിനിക്ക സർക്കാറിനെ അറിയിച്ചിട്ടുണ്ട്​. സ്വന്തം രാജ്യത്തെ സാമ്പത്തിക ക്ര​മക്കേടുകൾ സംബന്ധിച്ച കേസുകൾ നേരിടാൻ അദ്ദേഹത്തെ ഇന്ത്യയിലേക്ക്​ അയക്കുകയാണ്​ വേണ്ടത്' -​ഗാസ്റ്റൺ ബ്രൗണിനെ ഉദ്ദരിച്ച്​ ആന്‍റിഗ്വ ന്യൂസ്​ റൂം റിപ്പോർട്ട്​ ചെയ്​തു.

അതിനിടെ, ചോക്​സി ഇന്ത്യൻ പൗരൻ അല്ലെന്നും അദ്ദേഹത്തെ ആന്‍റിഗ്വയിലേക്ക്​ മടക്കി അയക്കുകയാണ്​ ഡൊമിനിക്ക ചെ​യ്യേണ്ടതെന്നും അഭിഭാഷകൻ വിജയ്​ അഗർവാൾ ചൂണ്ടിക്കാട്ടി. എന്നാൽ, ചോക്​സിയെ ഇന്ത്യയിലേക്ക്​ തിരികെ കൊണ്ടുവരാനുള്ള നയതന്ത്ര ശ്രമങ്ങൾ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്​.

ത​െൻറ കമ്പനിയായ ഗീതാഞ്​ജലി ജെംസിന്‍റെ പേരിലാണ്​ ചോക്​സി​ ശതകോടികളുടെ വായ്​പയെടുത്ത്​ മുങ്ങിയത്​. ചില ബാങ്ക്​ ഉദ്യോഗസ്​ഥരുമായി ഒത്തുകളിച്ചായിരുന്നു വലിയ തുക വായ്​പ തരപ്പെടുത്തിയതെന്ന്​ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഗീതാഞ്​ജലി ഗ്രൂപി​െൻറ പേരിലുള്ള 14.45 കോടിയുടെ ആസ്​തി കണ്ടുകെട്ടാനും ഉത്തരവായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nirav ModiMehul ChoksiMehul Choksi Extraditionmehul choksi fraud
News Summary - Dozens of notices since 2019 at Mehul Choksi‘s Mumbai home entrance
Next Story