Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ദൃശ്യ​ങ്ങ​ൾ കാണുന്നതും സൂക്ഷിക്കുന്നതും പോ​ക്‌​സോ കുറ്റം -സുപ്രീംകോടതി

text_fields
bookmark_border
കു​റ്റ​ക​ര​മ​ല്ലെ​ന്ന മ​ദ്രാ​സ് ഹൈ​കോ​ട​തി വി​ധി​ സു​പ്രീം​കോ​ട​തി റദ്ദാക്കി
supreme court 987987
cancel

ന്യൂ​ഡ​ൽ​ഹി: കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ദൃശ്യ​ങ്ങ​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്ത് കാ​ണു​ന്ന​തും സൂക്ഷിക്കുന്നതും പോ​ക്‌​സോ (കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മം ത​ട​യ​ൽ നി​യ​മം) പ്ര​കാ​ര​വും വി​വ​ര​സാ​ങ്കേ​തി​ക നി​യ​മ​പ്ര​കാ​ര​വും കു​റ്റ​ക​ര​മ​ല്ലെ​ന്ന മ​ദ്രാ​സ് ഹൈ​കോ​ട​തി വി​ധി​ സു​പ്രീം​കോ​ട​തി റദ്ദാക്കി. കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ ഡൗ​ൺ​ലോ​ഡ് ചെയ്യുന്നതും കാണുന്നതും പോ​ക്‌​സോ നിയമപ്രകാരവും ഐ.ടി നിയമപ്രകാരവും കുറ്റകരമാണെന്ന് കോടതി വിധിച്ചു.

ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, ജ​സ്റ്റി​സു​മാ​രാ​യ ജെ.​ബി. പ​ർ​ദി​വാ​ല, മ​നോ​ജ് മി​ശ്ര എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് വി​ധി പ​റ​ഞ്ഞത്. കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​​ത്ര​ങ്ങ​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്ത​ കണ്ട യുവാവിനെതിരായ കേസ് റദ്ദാക്കിയതിൽ മദ്രാസ് ഹൈകോടതിക്ക് ഗുരുതരമായ തെറ്റ് സംഭവിച്ചതായി സുപ്രീംകോടതി നിരീക്ഷിച്ചു.

കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​​ത്ര​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ ഡൗ​ൺ​ലോ​ഡ് ചെ​യ്ത​തി​ന് എ​സ്. ഹ​രീ​ഷെ​ന്ന 28 കാ​ര​നെ​തി​രെ​യു​ള്ള കേ​സാണ് ജ​നു​വ​രി 11ന് ​മ​ദ്രാ​സ് ഹൈ​കോ​ട​തി റ​ദ്ദാ​ക്കി​യത്. കു​ട്ടി​ക​ളു​ടെ ക്ഷേ​മ​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന ഫ​രീ​ദാ​ബാ​ദി​ലെ ജ​സ്റ്റ് റൈ​റ്റ്‌​സ് ഫോ​ർ ചി​ൽ​ഡ്ര​ൻ അ​ല​യ​ൻ​സ്, ഡ​ൽ​ഹി​യി​ലെ ബ​ച്ച്പ​ൻ ബ​ച്ചാ​വോ ആ​ന്ദോ​ള​ൻ എ​ന്നീ സ​ർ​ക്കാ​റി​ത​ര സം​ഘ​ട​ന​ക​ളാ​ണ് സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി​യ​ത്. ഹൈ​കോ​ട​തി വി​ധി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ എ​ച്ച്.​എ​സ്. ഫൂ​ൽ​ക്ക സു​പ്രീം​കോ​ട​തി​യി​ൽ വാ​ദി​ച്ചി​രു​ന്നു.

ഹ​ര​ജി​ക്കാ​ര​ന് അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ കാ​ണാ​നു​ള്ള ആ​സ​ക്തി​യു​ണ്ടെ​ങ്കി​ൽ കൗ​ൺ​സ​ലി​ങ് ന​ട​ത്ത​ണ​മെ​ന്നാണ് ഹൈ​കോ​ട​തി നി​ർ​ദേ​ശി​ച്ചത്. 2012ലെ ​പോ​ക്‌​സോ ആ​ക്ട്, 2000ത്തി​ലെ ഐ.​ടി ആ​ക്ട് എ​ന്നി​വ പ്ര​കാ​ര​മു​ള്ള ക്രി​മി​ന​ൽ കേ​സാ​യി​രു​ന്നു റ​ദ്ദാ​ക്കി​യ​ത്. അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ കാ​ണു​ന്ന​ത് 2000ത്തി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ആ​ക്ട് സെ​ക്ഷ​ൻ 67 ബി ​പ്ര​കാ​രം കു​റ്റ​ക​ര​മ​ല്ലെ​ന്നാണ് ഹൈ​കോ​ട​തി നിരീക്ഷിച്ചത്. ആ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ട്ട ര​ണ്ട് വി​ഡി​യോ​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്ത​ത് പ്ര​തി​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ലു​ണ്ടാ​യി​രു​ന്നു. അ​വ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ മ​റ്റു​ള്ള​വ​ർ​ക്ക് കൈ​മാ​റു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും ഹ​ര​ജി​ക്കാ​ര​ന്റെ സ്വ​കാ​ര്യ​മാ​ണെ​ന്നും ​ഹൈ​കോ​ട​തി പ​റ​ഞ്ഞി​രു​ന്നു. എന്നാൽ, ഈ നിരീക്ഷണത്തിൽ ഹൈകോടതിക്ക് ഗുരുതരമായ തെറ്റുപറ്റിയെന്ന് വിധി റദ്ദാക്കിക്കൊണ്ട് സുപ്രീംകോടതി പറഞ്ഞു. ഇത്തരം ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാതെ ഫോണിൽ സൂക്ഷിക്കുന്നത് കൈമാറാനുള്ള ഉദ്ദേശ്യത്തെ സൂചിപ്പിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Downloading, Watching Child Porn To Be An Offence Under POCSO: Supreme Court
Next Story