കോടികളുടെ സ്വിസ് ബാങ്ക് നിക്ഷേപത്തിന് അവകാശികളില്ല; തുക സർക്കാറിലേക്ക്
text_fieldsന്യൂഡൽഹി/സുറിച്ച്: കോടികളുടെ നിക്ഷേപത്തിെൻറ അവകാശികളാരെന്ന സ്വിസ് ബാങ്കിെൻ റ ചോദ്യത്തിന് ഉത്തരമില്ല. അതിനാൽ, അവകാശികളില്ലാത്ത അക്കൗണ്ടിലെ തുക വൈകാതെ സ്വിറ് റ്സർലൻഡ് സർക്കാറിലേക്ക് മുതൽകൂട്ടും. ദീർഘകാലമായി ഇടപാടു നടക്കാത്ത അക്കൗണ ്ടുകൾക്ക് അവകാശികളുണ്ടെങ്കിൽ ബന്ധെപ്പടണമെന്ന് 2015ൽ സ്വിസ് സർക്കാറിെൻറ പൊതു അ റിയിപ്പുണ്ടായിരുന്നു. മതിയായ തെളിവ് ഹാജരാക്കണമെന്ന് ഇതിൽ പ്രത്യേകം പറഞ്ഞിരുന്നു. ഇടപാടു നടക്കാത്ത പത്തോളം അക്കൗണ്ടുകൾ ഇന്ത്യക്കാരുടേതാണ്.
ഇതിൽ പല അക്കൗണ്ടുകളും ബ്രിട്ടീഷ് ഭരണകാലത്തുള്ളവയാണ്. സർക്കാർ അറിയിപ്പ് വന്ന് നാലുവർഷമായിട്ടും ഒരു അക്കൗണ്ടിനുപോലും ശരിയായ അവകാശികൾ എത്തിയിട്ടില്ല. അവകാശികൾക്കായുള്ള കാത്തിരിപ്പിെൻറ കാലപരിധി അടുത്ത മാസം തീരും. ചില അക്കൗണ്ടുകളിൽ അവകാശമുന്നയിക്കാനുള്ള കാലം അടുത്ത വർഷം അവസാനംവരെയുണ്ട്.
2015ൽ സ്വിസ് അധികൃതർ 2,600ഓളം അക്കൗണ്ടുകൾക്കാണ് അവകാശികളെ തിരഞ്ഞത്. 80 ലോക്കറുകൾക്കും അവകാശികളെ തേടിയിരുന്നു. അക്കൗണ്ടിൽ 300 കോടിയിലേറെ തുകയുടെ നിക്ഷേപമാണുള്ളത്. ഇടപാടു നടക്കാത്ത അക്കൗണ്ടുകളുടെ എണ്ണം ഓരോ വർഷവും കൂടുകയാണ്.
നിലവിലുള്ള പട്ടികയനുസരിച്ച് ഇത്തരത്തിൽ 3,500 അക്കൗണ്ടുകളുണ്ട്. കള്ളപ്പണക്കാരുടെ നിക്ഷേപ കേന്ദ്രമാണ് സ്വിസ് ബാങ്കുകൾ എന്ന നിലയിലാണ് പലപ്പോഴും ഇന്ത്യയിൽ ഈ പേര് ഉയർന്നുവന്നത്. സ്വാതന്ത്ര്യ പൂർവ കാലത്തെ നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികളും ഇവിടെ പണം നിക്ഷേപിച്ചതായി സംശയമുണ്ട്. സ്വിസ് നിയമപ്രകാരം, 60 വർഷമായി നിക്ഷേപകർക്ക് ബാങ്കുമായി ബന്ധമില്ലെങ്കിൽ, ആ അക്കൗണ്ടിെൻറ അവകാശികളെ തേടി വിവരങ്ങൾ പരസ്യപ്പെടുത്താം. ചുരുങ്ങിയത് 500 സ്വിസ് ഫ്രാങ്ക് ഉള്ള അക്കൗണ്ടുകളാണ് ഇത്തരത്തിൽ പരസ്യമാക്കുക. ഒരു സ്വിസ് ഫ്രാങ്കിന് ഇപ്പോഴത്തെ മൂല്യം ഏതാണ്ട് 72 രൂപയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
