ആർ.എസ്.എസ് വിമർശനം; സി.പി.െഎ തെരഞ്ഞെടുപ്പ് പ്രചാരണ സന്ദേശം ദൂരദർശൻ വെട്ടി
text_fieldsന്യൂഡല്‍ഹി: ആർ.എസ്.എസിനേയും ബി.ജെ.പിയേയും വിമർശിച്ചുള്ള സി.പി.െഎയുടെ രാഷ്ട്രീയ പ ്രചാരണ സന്ദേശത്തിന് ദൂരദർശൻ സംപ്രേഷണാവസരം നിഷേധിച്ചു. ആർ.എസ്.എസിനേയും ബി.ജെ. പിയേയും വിമർശിക്കുന്ന ഭാഗങ്ങൾ നീക്കം ചെയ്താൽ സംപ്രേഷണം നടത്താമെന്ന് അറിയിച്ചെ ങ്കിലും രാഷ്ട്രീയ വിമർശനം ഒഴിവാക്കിയുള്ള പ്രസംഗം അവതരപ്പിക്കേണ്ടതില്ലെന്നാണ് സി.പി.െഎ തീരുമാനം.
രാഷ്ട്രീയ സന്ദേശം അവതരിപ്പിക്കാൻ സി.പി.െഎക്ക് അഞ്ച് മിനിറ്റായിരുന്നു അനുവദിച്ചത്. സന്ദേശം ദൂരദർശന് മുൻകൂട്ടി എഴുതി നൽകിയിരുന്നു. ഇതിൽ ആർ.എസ്.എസിനേയും ബി.ജെ.പിയേയും വിമർശിക്കുന്ന മുഴുവൻ ഭാഗങ്ങളും ദൂരദർശൻ അധികൃതർ വെട്ടിമാറ്റിയാണ് സന്ദേശം അവതരിപ്പിക്കാനെത്തിയ സി.പി.െഎ നേതാവും രാജ്യസഭ എം.പിയുമായ ബിനോയ് വിശ്വത്തിന് നൽകിയത്. എന്നാല്‍, തിരുത്തലുകളോടെയുള്ള സന്ദേശം അവതരിപ്പിക്കാൻ തയാറല്ലെന്ന് ബിനോയ് വിശ്വം നിലപാടെടുത്തു. സംഭവത്തിൽ ദൂരദര്ശന് അധികൃതരുടെ വിശദീകരണം എഴുതിവാങ്ങിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. അതേമസയം, ഇതേ പ്രസംഗം ചെറിയ മാറ്റങ്ങളോടെ ആകാശവാണി െറേക്കാഡ് ചെയ്തിട്ടുണ്ടെന്നും 25ാം തീയതി പ്രേക്ഷപണം ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘വംശീയ ആധിപത്യ ആശയങ്ങള്‍ പിന്തുടരുന്ന ആർ.എസ്.എസിെൻറ ആജ്ഞാനുവര്‍ത്തിയായ എൻ.ഡി.എ സര്‍ക്കാറിനു കീഴില്‍ ദലിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും പീഡിപ്പിക്കപ്പെടുകയാണ്’, ‘ആർ.എസ്.എസ് പിന്തുണക്കുന്ന ബി.ജെ.പി ഒരിക്കല്‍കൂടി അധികാരത്തില്‍ എത്തിയാല്‍ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തിെൻറ അന്ത്യമായിരിക്കും’ തുടങ്ങിയ പരാമർശങ്ങൾക്കാണ് കത്രികവെച്ചത്.സ്വതന്ത്ര സ്ഥാപനങ്ങളെയും ബി.ജെ.പി സര്‍ക്കാര്‍ കൈയടക്കിവെച്ചു നിയന്ത്രിക്കുകയാണെന്നും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ വെട്ടിക്കളയുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും സി.പി.ഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
