Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​: നാലു...

കോവിഡ്​: നാലു ജില്ലകളിൽ വീടു കയറിയുള്ള പരിശോധന നടപ്പാക്കുമെന്ന്​ ബീഹാർ മുഖ്യമന്ത്രി

text_fields
bookmark_border
കോവിഡ്​: നാലു ജില്ലകളിൽ വീടു കയറിയുള്ള പരിശോധന നടപ്പാക്കുമെന്ന്​ ബീഹാർ മുഖ്യമന്ത്രി
cancel

പാറ്റ്​ന: കോവിഡ്​ രോഗികളെ കണ്ടെത്തുന്നതിന്​ നാലു ജില്ലകളിൽ വീടുകൾ കയറിയുള്ള പരിശോധന നടപ്പാക്കുമെന്ന്​ ബ ിഹാർ മുഖ്യമന്ത്രി നിതീഷ്​ കുമാർ. വ്യാഴാഴ്​ച (ഏപ്രിൽ 16) മുതൽ ഇതി​​െൻറ പ്രവർത്തനം തുടങ്ങുമെന്നും അദ്ദേഹം അറിയിച് ചു.

ബേഗുസരായി, സിവാൻ, നളന്ദ, നവാഡ എന്നീ ജില്ലകളിലാണ്​ പ്രത്യേക പരിശോധന നടത്തുക. രോഗം റിപ്പോർട്ട്​ ചെയ്​ത പ്രദേശങ്ങളിൽ കൂടുതൽ ഉൗന്നൽ നൽകിയാണ്​ പദ്ധതി നടപ്പാക്കുക. ഇത്തരം പ്രദേശങ്ങളിൽ മൂന്ന്​ കിലോമീറ്റർ ചുറ്റളവ്​ രോഗ കേന്ദ്രമായി പരിഗണിച്ച്​ ഉൗർജിത പരിശോധന നടത്തും. മുതിർന്ന പൗരൻമാരുടെ കാര്യത്തിൽ പ്രത്യേക പരിഗണന ഉണ്ടാകും.

മാർച്ച്​ 1 നും 23 നും ഇടയിൽ സംസ്​ഥാനത്ത്​ എത്തിയവരെ കണ്ടെത്തുന്നതിനും വീടു കയറിയുള്ള പരിശോധനാ രീതി നടപ്പാക്കുമെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. പരി​േശാധന പ്രവർത്തനങ്ങൾക്ക്​ പോകുന്ന ആരോഗ്യ പ്രവർത്തകർക്ക്​ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ അനുവദിക്കുമെന്നും ഇൗ രീതിയിൽ പരിശോധനാ സംവിധാനം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്​ഥാനമാണ്​ ബീഹാറെന്നും അദ്ദേഹം പറഞ്ഞു.

ബീഹാറിൽ ഇതുവരെ 66 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതിൽ 26 ആളുകൾ രോഗം ഭേദമായവരാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:biharmalayalam newsindia newsCoronaviruscovid 19corona outbreak
News Summary - Door to door covid screening in 4 districts of Bihar
Next Story