Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദേശീയഗാനം സിനിമ...

ദേശീയഗാനം സിനിമ തിയേറ്ററിൽ നിർബന്ധമാക്കരുതെന്ന്​ കേന്ദ്രസർക്കാർ സമിതി

text_fields
bookmark_border
ദേശീയഗാനം സിനിമ തിയേറ്ററിൽ നിർബന്ധമാക്കരുതെന്ന്​ കേന്ദ്രസർക്കാർ സമിതി
cancel

ന്യൂഡൽഹി: ദേശീയഗാനം സിനിമ തിയേറ്ററിൽ നിർബന്ധമാക്കരുതെന്ന്​ കേന്ദ്രസർക്കാർ നിയോഗിച്ച വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥ സമിതി സർക്കാറിന്​​ ശിപാർശ നൽകാനൊരുങ്ങുന്നു. ഇന്ത്യൻ എക്​സ്​ പ്രസ്​ ദിനപത്രമാണ്​ ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. ദേശീയഗാനം പാടുകയോ അവതരിക്കുകയോ ചെയ്യേണ്ട സ്ഥലങ്ങളും പരിപാടികളും സംബന്ധിച്ച് പഠിക്കുന്നതിനായാണ്​ കേന്ദ്രസർക്കാർ സമിതിയെ നിയോഗിച്ചത്​.

ദേശീയഗാനം പാടുന്നത്​ സിനിമയുടെ സുഗമമായ കാഴ്​ചയെ ഇല്ലാതാക്കും. അത്​ തിയേറ്ററിനുള്ളിൽ ആശയക്കുഴപ്പത്തിന്​ കാരണമാവുമെന്നും ഇത്​ ദേശീയഗാനത്തെ അവഹേളിക്കുന്നതിന്​ തുല്യമാണെന്നുമാണ്​ സമിതി വിലയിരുത്തുന്നത്​​. കഴിഞ്ഞ​ വർഷം ഡിസംബർ 5നാണ്​ 12 അംഗ സമിതിയെ സർക്കാർ നിയോഗിച്ചത്​. ആറുമാസത്തിനകം റിപ്പോർട്ട്​ സമർപ്പിക്കാനാണ്​ സമിതിയോട്​ നിർദേശിച്ചിരുന്നത്​​.

രാഷ്​ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യു​േമ്പാൾ ആൾ ഇന്ത്യ റേഡിയോ വഴി ദേശീയഗാനാം അവതരിപ്പിക്കാം. ഗവർണർ, ലഫറ്റൻറ്​ ഗവർണർ എന്നിവർ പ​െങ്കടുക്കുന്ന സംസ്ഥാന പരിപാടികൾ, ദേശീയ പതാകയേന്തിയുള്ള പരേഡുകൾ, സ്​കൂൾ അസംബ്ലി തുടങ്ങിയ സ്ഥലങ്ങളിലും പരിപാടികളിലുമെല്ലാം ദേശീയഗാനം അവതരിപ്പിക്കാമെന്നും സമിതിയുടെ റിപ്പോർട്ടിലുണ്ട്​. ബാൻഡ്​ സംഘത്തിന്​ ഡ്രം ഉപയോഗിച്ച്​ ദേശീയഗാനം അവതരിപ്പിക്കുന്നതിനും തടസമില്ല.

പ്രതിരോധം, വിദേശകാര്യം, ശിശു-വനിത വികസനം, മാനവവിഭവശേഷം, പാാർലമ​​െൻററികാര്യം, നിയമം, ന്യൂനപക്ഷക്ഷേമം, വാർത്ത വിനിമയം തുടങ്ങിയ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ്​ സമിതിയിലുള്ളത്​. അഭ്യന്തര മന്ത്രാലയത്തിലെ ബ്രിജ്​ രാജ്​ ശർമ്മയാണ്​ സമിതി തലവൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national anthemmalayalam newsMinistary committe
News Summary - Don’t make national anthem mandatory in cinema halls, committee set to tell Govt-India news
Next Story