Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രധാനമന്ത്രി മാപ്പ്...

പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് ആഗ്രഹിക്കുന്നില്ല, തീരുമാനങ്ങൾ എടുക്കുമ്പോൾ കർഷകരുടെ സമ്മതമില്ലാതെ സാധ്യമാകില്ലെന്ന്​ രാകേഷ്​ ടികായത്​

text_fields
bookmark_border
Rakesh tikait
cancel
camera_alt

രാകേഷ് ടികായത്

ന്യൂഡൽഹി: രാജ്യത്തിന്‍റെ പ്രധാനമന്ത്രി കർഷകരോട് മാപ്പ് പറയണമെന്നോ അദ്ദേഹത്തിന്‍റെ പ്രതിഛായ തകർക്കണമെന്നോ ആഗ്രഹിക്കുന്നില്ലെന്ന്​ കർഷക നേതാവ്​ രാകേഷ്​ ടികായത്​. ഒരു വർഷത്തോളമായി തുടർന്ന കർഷക സമരത്തെ തുടർന്ന്​ മൂന്ന് വിവാദ കാർഷിക നിയമങ്ങളും കേന്ദ്ര സർക്കാർ റദ്ദാക്കിയതിന് പിറകെയാണ്​ ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു) നേതാവ് രാകേഷ് ടികായത്തിന്‍റെ ട്വീറ്റ്. തീരുമാനങ്ങൾ എടുക്കുമ്പോൾ കർഷകരുടെ സമ്മതമില്ലാതെ അത്​ സാധ്യമാകില്ലെന്നും ടികായത്​ പറഞ്ഞു.

'ഞങ്ങൾ വയലിൽ ആത്മാർഥമായാണ്​ ജോലി ചെയ്യുന്നതെന്നും എന്നാൽ, അതി​ന്​ അർഹമായ പരിഗണന ഡൽഹി നൽകിയില്ല' - ടികായത്​ ട്വീറ്റ്​ ചെയ്തു.

റദ്ദാക്കിയ മൂന്ന് കാർഷിക നിയമങ്ങളെ തിരിച്ചു വരുമെന്ന തരത്തിൽ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞതിനോട്​ ടികായത്​ രൂക്ഷമായി പ്രതികരിച്ചിരുന്നു. പിന്നീട്​, തോമർ നിലപാട്​ തിരുത്തുകയും ചെയ്തു. കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ട് വരുന്നത് കേന്ദ്രത്തിന്‍റെ പരിഗണനയിലില്ലെന്ന് മന്ത്രി പിന്നീട് വ്യക്തമാക്കിയിരുന്നു.

കാർഷിക നിയമങ്ങൾ കേന്ദ്രം വീണ്ടും കൊണ്ട് വന്നാൽ പ്രക്ഷോഭം പുനരാരംഭിക്കുമെന്ന് ടിക്കായത് മുന്നറിയിപ്പ് നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmers protestRakesh Tikaitbku
News Summary - Don't Want PM To Apologise, tikait says
Next Story