തോൽവിയുടെ നിരാശ പാർലമെന്‍റിൽ തീർക്കരുത് -കോൺഗ്രസിനോട് പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പുകളിലെ തോൽവിയുടെ നിരാശ പാർലമെന്‍റിൽ തീർക്കരുതെന്ന് കോൺഗ്രസിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിഷേധാത്മക സമീപനം ജനം നിരസിച്ചുവെന്നാണ് നിയമസഭ തെരഞ്ഞെടുപ്പുകളിലെ ഫലം കാണിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷത്തിന് ഇതൊരു അവസരമാണെന്ന് ഞാൻ പറയും. ഒമ്പത് വർഷമായുള്ള അവരുടെ നിഷേധാത്മക സമീപനം ഉപേക്ഷിച്ച് പോസിറ്റിവിറ്റിയുമായി മുന്നോട്ട് പോകുക. തെരഞ്ഞെടുപ്പിലെ തോൽവിയുടെ നിരാശ പാർലമെന്‍റിൽ പുറത്തുവിടരുത്. ഇത് നിങ്ങളുടെ നേട്ടത്തിനാണ് പറയുന്നത്. ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന് കാര്യമായ പങ്കുണ്ട്. ദയവായി അത് മനസ്സിലാക്കൂ. വികസനത്തിലേക്കുള്ള പാതയിൽ തടസ്സം ഉണ്ടാകാൻ രാജ്യം ആഗ്രഹിക്കുന്നില്ല -മോദി വിമർശിച്ചു.
സ്ത്രീകൾ, യുവാക്കൾ, കർഷകർ, ദരിദ്രർ എന്നിങ്ങനെ നാല് ‘ജാതി’കളേ രാജ്യത്ത് ഉള്ളൂവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശരിയായ നയങ്ങളിലൂടെ ഇവരുടെ ശാക്തീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർക്ക് ജനപിന്തുണ ലഭിക്കും. മികച്ച ഭരണമുണ്ടെങ്കിൽ ഭരണ വിരുദ്ധത എന്ന വാക്കിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

