ന്യൂഡൽഹി: അഴിമതി തുടച്ചു നീക്കുമെന്ന് ഇനി രാജ്യത്തോട് പ്രധാനമന്ത്രി സംസാരിക്കരുതെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി കെ.സിദ്ധരാമയ്യ. എം.എല്‍.എമാരെ കോഴകൊടുത്ത് ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്ന യെദിയൂരപ്പയെയും കര്‍ണാടക ബി.ജെ.പിയെയും രക്ഷിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്വം പ്രധാനമന്ത്രി ഏറ്റെടുക്കുമോ എന്ന് സിദ്ധരാമയ്യ ട്വീറ്റിലൂടെ ചോദിച്ചു. കർണാടകയുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു സ്ഥിരതയാർന്ന സർക്കാർ രൂപീകരിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ട്വീറ്റിലൂടെ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.
കോണ്‍ഗ്രസ് എം.എല്‍.എമാരെ യെദിയൂരപ്പ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്‍റെ ഓഡിയോ ക്ലിപ്പ് കോണ്‍ഗ്രസ് പുറത്തു വിട്ടിരുന്നു. ഹിരേകേരൂര്‍ എം.എല്‍.എ ബി.സി പാട്ടീലും യെദിയൂരപ്പയും തമ്മിലുള്ള സംഭാഷണത്തിെൻറ ക്ലിപ്പാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നത്. സംഭാഷണത്തിനിടെ പാട്ടീലിന് യെദിയൂരപ്പ മന്ത്രി പദവി വാഗ്ദാനം ചെയ്തെന്നാണ് കോൺഗ്രസിന്‍റെ ആരോപണം.