Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലഡാക്കിനെ...

ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കിയത്​ അംഗീകരിക്കില്ലെന്ന്​ ചൈന

text_fields
bookmark_border
ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കിയത്​ അംഗീകരിക്കില്ലെന്ന്​ ചൈന
cancel

ന്യൂഡൽഹി: ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കിയ ഇന്ത്യൻ നടപടിക്കെതിരെ വിമർശനവുമായി ചൈന. ഇന്ത്യ അനധികൃതമായി സൃഷ്​ടിച്ച കേ​​ന്ദ്രഭരണ പ്രദേശമാണ്​ ലഡാക്കെന്ന്​ ചൈന വ്യക്​തമാക്കി. ചൈനയുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ പ്രദേശങ്ങളിൽ 44 പാലങ്ങൾ പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​ ഉദ്​ഘാടനം ചെയ്​തതിന്​ പിന്നാലെയാണ്​ ചൈനയുടെ വിമർശനം. അരുണാചൽ പ്രദേശിനേയും ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കില്ലെന്നും ചൈന അറിയിച്ചിട്ടുണ്ട്​.

ചൈനീസ്​ വിദേശകാര്യമന്ത്രാലയം വക്​താവ്​ സാവോ ലിജിയാനാണ്​ ഇക്കാര്യം അറിയിച്ചത്​. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാക്കുന്ന നടപടികളുണ്ടാവില്ല. ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കിയ ഇന്ത്യൻ നടപടിയെ അംഗീകരിക്കില്ല. അരുണാചൽപ്രദേശും ഇന്ത്യയുടെ ഭാഗമല്ല. സൈന്യത്തിനായി അതിർത്തിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്​ അംഗീകരിക്കാനാവില്ല. ഇപ്പോൾ നില നിൽക്കുന്ന പ്രശ്​നങ്ങൾ ഗുരുതരമാകാതിരിക്കാൻ രണ്ട്​ പക്ഷങ്ങളും നടപടിയെടുക്കണമെന്നും ലിജിയാൻ ആവശ്യപ്പെട്ടു.

അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച്​ ഇന്ത്യ കൂടുതൽ സൈന്യത്തെ വിന്യസിച്ചതാണ്​ പ്രശ്​നങ്ങൾക്കുള്ള പ്രധാനകാരണം. അതിർത്തിയിൽ സംഘർഷങ്ങളുണ്ടാക്കുന്ന നടപടികളിൽ നിന്ന്​ ഇന്ത്യൻ സൈന്യം പിന്മാറണമെന്നും ചൈന ആവശ്യപ്പെട്ടു. തിങ്കളാഴ്​ചയാണ്​ ലഡാക്​, അരുണാചൽ പ്രദേശ്​, സിക്കിം, ഹിമാചൽ പ്രദേശ്​, ഉത്തരാഖണ്ഡ്​, പഞ്ചാബ്​, ജമ്മുകശ്​മീർ എന്നീ സ്ഥലങ്ങളിലായി 44 പാലങ്ങൾ ഇന്ത്യ ഉദ്​ഘാടനം ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaladakhUnion territory
News Summary - Don't recognize 'illegally established' UT of Ladakh: China
Next Story