Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'മമതാ ബാനർജി...

'മമതാ ബാനർജി തീകൊണ്ട്​ കളിക്കരുത്'​; പരസ്യമായി രാഷ്​ട്രീയം പറഞ്ഞ്​ ബംഗാൾ ഗവർണർ

text_fields
bookmark_border
മമതാ ബാനർജി തീകൊണ്ട്​ കളിക്കരുത്​; പരസ്യമായി രാഷ്​ട്രീയം പറഞ്ഞ്​ ബംഗാൾ ഗവർണർ
cancel

കൊൽക്കത്ത: രണ്ട് ദിവസത്തെ സന്ദർശനത്തിന്​ ബംഗാളിലെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ പരസ്യമായി രാഷ്​ട്രീയം കളിച്ച്​ ബംഗാൾ ഗവർണർ. പശ്ചിമ ബംഗാൾ ഗവർണർ ജഗ്​ദീപ്​ ധൻകർ വെള്ളിയാഴ്ച ഇതുസംബന്ധിച്ച്​ കേന്ദ്രത്തിന് റിപ്പോർട്ട് അയച്ചു. ആക്രമണത്തിന്​ പിന്നിൽ ടി‌എം‌സി അനുയായികൾ ആണെന്ന്​ ആരോപിച്ച ധൻകർ സംസ്ഥാനത്തിന്​ അകത്തും പുറത്തും അപകടകരമായ കളികൾ നടക്കുന്നുണ്ടെന്നും ആരോപിച്ചു. മുഖ്യമന്ത്രി മമതാ ബാനർജി തീകൊണ്ട്​ കളിക്കരുതെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.


അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തിൽ ഇത്തരമൊരു സംഭവം നടന്നത് ലജ്ജാകരമാണെന്ന് രാജ്ഭവനിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. 'ഞാൻ എ​െൻറ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് അയച്ചിട്ടുണ്ട്. അതി​െൻറ ഉള്ളടക്കം പങ്കിടാൻ കഴിയില്ല. ബംഗാളിൽ നിയമലംഘകർക്ക് പോലീസി​െൻറയും ഭരണത്തി​െൻറയും സംരക്ഷണമുണ്ട്​'-അദ്ദേഹം ആരോപിച്ചു. പാർട്ടിപ്രവർത്തകരുടെ യോഗത്തിൽ പ​ങ്കെടുക്കാൻ​ സൗത്ത് 24 പാർഗനാസ് ജില്ലയിലെ ഡയമണ്ട് ഹാർബറിലേക്കുള്ള യാത്രക്കിടയിലാണ് നദ്ദക്കെതിരേ കല്ലേറുണ്ടായത്.

ബി.ജെ.പി ജന. സെക്രട്ടറി കൈലാഷ്​ വിജയ്​വർഗിയ ഉൾപ്പെടെ നിരവധിപേർക്ക്​ പരിക്കേറ്റതായി പാർട്ടിവൃത്തങ്ങൾ പറഞ്ഞു. എന്നാൽ, ബുള്ളറ്റ്​പ്രൂഫ്​ കാറിലായിരുന്ന നദ്ദക്ക്​ പരിക്കില്ല. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്നാണ്​ ബി.ജെ.പി ആരോപിക്കുന്നത്​. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാറിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. 'സ്​പോൺസേഡ്​ വയലൻസ്​' എന്നാണ്​ അമിത്​ഷാ സംഭവത്തെ വിശേഷിപ്പിച്ചത്​. അതേസമയം, ആരോപണങ്ങൾ തൃണമൂൽ കോൺഗ്രസ് നിഷേധിച്ചിട്ടുണ്ട്​. പാർട്ടിക്ക് പങ്കില്ലെന്നും ബി.ജെ.പിയുടെ ഗുണ്ടകളാണ് അക്രമണത്തിന് പിന്നിലെന്നും ടി.എം.സി നേതാവ് മദൻ മിത്ര പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BengalMamata BanerjeeGovernoNadda’s convoy attack
Next Story