Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിലകുറഞ്ഞ രാഷ്​ട്രീയം...

വിലകുറഞ്ഞ രാഷ്​ട്രീയം കളിക്കാനുള്ള സമയമല്ല ഇതെന്ന്​ മോദിയോട്​ രാജ്​ താക്കറെ

text_fields
bookmark_border
വിലകുറഞ്ഞ രാഷ്​ട്രീയം കളിക്കാനുള്ള സമയമല്ല ഇതെന്ന്​ മോദിയോട്​ രാജ്​ താക്കറെ
cancel

ഭയാനകമായ അളവിൽ കോവിഡ്​ വ്യാപിക്കുന്നതിനിടെ പ്രധാനമന്ത്രി മോദിക്കെതിരെ വിമർശനവുമായി മഹാരാഷ്​ട്ര നവ നിർമാൺ സേന പ്രസിഡന്‍റ്​ രാജ്​ താക്കറെ. രാജ്യം കോവിഡിന്‍റെ പിടിയിലമരുകയാണെന്നും വില കുറഞ്ഞ രാഷ്​ട്രീയം കളിക്കാനുള്ള സമയമല്ല ​ഇതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾ നിലച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്​ ചികിത്സക്കായി ഉപയോഗിക്കുന്ന റെംഡിസിവിറിന്‍റെ വിതരണം നിയന്ത്രിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ മഹാരാഷ്​ട്രയിൽ അമർഷം പുകയുന്നതിനിടെയാണ്​ രാജ്​ താക്കറെയുടെ വിമർശനം. 'എന്തുകൊണ്ടാണ്​ കേന്ദ്രം റെംഡിസിവിർ വിതരണം നിയന്ത്രിക്കുന്നതെന്ന്​ എനിക്ക്​ മനസിലാകുന്നില്ല. ശരിയായ ചികിത്സ ലഭ്യമാക്കാൻ സംസ്​ഥാന സർക്കാറും പ്രാദേശിക അധികാരികളും പ്രയത്​നിക്കുന്നുണ്ട്​. അതിനിടയിൽ മരുന്നുകളുടെ ലഭ്യത കേന്ദ്ര സർക്കാർ തടയുന്നതെന്തിനാണ്​' -രാജ്​ താക്കറെ ചോദിച്ചു.

രാജ്യത്തെ കോവിഡ്​ മരണ നിരക്ക്​ ക്രമാതീതമായി ഉയരുന്നുവെന്ന വാർത്ത ഹൃദയഭേദകമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്​ ചികിത്സക്കായി 50,000 വയൽ റെംഡിസിവിർ ആവശ്യപ്പെട്ട മഹാരാഷ്​ട്രക്ക്​ 26000 വയൽ മാത്രമാണ്​ കേന്ദ്രം അനുവദിച്ചത്​. റെംഡിസിവിർ വിതരണം നിയന്ത്രിച്ച കേന്ദ്ര തീരുമാനത്തിനെതിരെ സംസ്​ഥാനത്ത്​ രോഷം വർധിക്കുന്നുണ്ട്​. സംസ്​ഥാന സർക്കാറിന്‍റെ ഭാഗമായ ശിവസേന, എൻ.സി.പി, കോൺഗ്രസ്​ നേതാക്കൾ കേന്ദ്രത്തിനെതിരെ ശക്​തമായി പ്രതികരിച്ചതിനെ തുടർന്നാണ്​ രാജ്​ താക്കറെയുടെ പ്രതികരണം വരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtraRaj Thakery​Covid 19
News Summary - raj says to modi: dont play petty politics
Next Story