കുളിമുറിയിലേക്ക് ഒളിഞ്ഞുനോട്ടം മതിയാക്കി അന്തസ്സ് കാക്കണം –പ്രധാനമന്ത്രിയോട് ശിവസേന
text_fieldsമുംബൈ: കുളിമുറിയിലേക്ക് ഒളിഞ്ഞുനോട്ടം മതിയാക്കി പ്രധാനമന്ത്രിപദത്തിന്‍െറ അന്തസ്സ് കാക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറില്‍ സഖ്യകക്ഷിയായ ശിവസേന. ജനം വോട്ട് നല്‍കി തെരഞ്ഞെടുത്തത് എതിരാളികളുടെ ജാതകം കണ്ടെടുക്കാനല്ല. പാര്‍ട്ടി മുഖപത്രമായ ‘സാമ്ന’യിലെ മുഖപ്രസംഗത്തിലൂടെയാണ് പ്രധാനമന്ത്രിക്കെതിരെയുള്ള ശിവസേനയുടെ ആക്രമണം. ഉത്തര്‍പ്രദേശിലെ പ്രചാരണത്തിനിടെ എതിര്‍ പാര്‍ട്ടി നേതാക്കളുടെ ജാതകം തന്‍െറ കൈവശമുണ്ടെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് എതിരെയുള്ള മഴക്കോട്ട് പ്രയോഗത്തിനും മറുപടിയായാണ് സേനയുടെ മുഖപ്രസംഗം.
പ്രധാനമന്ത്രി, മുഖ്യമന്ത്രി പദങ്ങള്‍ വലിയ പദവികളാണ്. അതിന്‍െറ അന്തസ്സ് കാക്കേണ്ട ചുമതല അതില്‍ ഇരിക്കുന്നവര്‍ക്കുണ്ട്. പരസ്പരം മണ്ണുവാരി എറിയുന്നത് നല്ലതല്ല. യു.പിയില്‍ തെരഞ്ഞെടുപ്പില്‍ എന്താണോ ഉണ്ടാകേണ്ടത് അതുണ്ടാകും. പ്രധാനമന്ത്രി ഡല്‍ഹിയിലും മുഖ്യമന്ത്രി തന്‍െറ സംസ്ഥാനത്തും ചുമതല നിര്‍വഹിക്കുന്നതിലാണ് മുഴുകേണ്ടത് -‘സാമ്ന’ എഴുതി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
