ബംഗളൂരു: മുസ്ലിംകൾക്കെതിരെ വീണ്ടും വിദ്വേഷ പ്രസ്താവനയുമായി ഹൊന്നാലി ബി.ജെ.പി എ ം.എൽ.എയും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ രാഷ്ട്രീയ ഉപദേശകനുമായ എം.പി. േരണു കാചാര്യ. മുസ്ലിംകളോട് വോട്ടുതേടില്ലെന്നും അവർക്ക് തെൻറ മണ്ഡലത്തിൽ സ്പെഷൽ ഫ ണ്ടുകൾ അനുവദിക്കില്ലെന്നും വ്യക്തമാക്കിയ ബി.ജെ.പി എം.എൽ.എ, മദ്റസകൾ തീവ്രവാദ കേന് ദ്രങ്ങളാണെന്നും ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടതില്ലെന്നും അഭിപ്രായപ്പെട്ടു.
കഴിഞ്ഞദിവസം പള്ളികൾക്കെതിരെ ഗുരുതര ആരോപണവുമായി രേണുകാചാര്യ രംഗത്തുവന്നിരുന്നു. പള്ളികളിലിരുന്ന് പ്രാർഥിക്കുന്നതിന് പകരം ചിലർ ആയുധങ്ങൾ ശേഖരിക്കുകയാണെന്നായിരുന്നു പ്രസ്താവന. ഇതേ തുടർന്ന് വിവാദ പ്രസ്താവനകളിൽനിന്ന് വിട്ടുനിൽക്കാൻ ബി.ജെ.പി നേതൃത്വം നിർദേശം നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് എം.എൽ.എ വീണ്ടും അത്തരം പ്രസ്താവന നടത്തിയത്.
‘മദ്റസകൾ യുവാക്കളിൽ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഇത്തരം പഠനകേന്ദ്രങ്ങൾ നമുക്ക് വേണ്ടതുണ്ടോ? ഇന്ന് തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പിടിയിലാവുന്നവരിൽ മിക്കവരും മുസ്ലിം സമുദായത്തിൽനിന്നുള്ളവരാണ്. തെരഞ്ഞെടുപ്പ് വരുേമ്പാൾ അവർ കോൺഗ്രസിനും ജെ.ഡി.എസിനും വോട്ടുചെയ്യും.
വികസനകാര്യം വരുേമ്പാൾ ബി.ജെ.പിയെ സമീപിക്കും. അടിസ്ഥാന സൗകര്യങ്ങൾക്ക് ഫണ്ട് നൽകുമെന്നല്ലാതെ സ്പെഷൽ പാക്കേജുകൾ മുസ്ലിം സമുദായത്തിനായി തെൻറ മണ്ഡലത്തിൽ നൽകില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുമുതൽ മുസ്ലിംകളോട് വോട്ടുചോദിക്കുന്നത് താൻ നിർത്തിയിരുന്നതായും അതിനിയും തുടരുമെന്നും രേണുകാചാര്യ പറഞ്ഞു.
ബി.ജെ.പി എം.എൽ.എയുടെ പ്രസ്താവനക്കെതിരെ കെ.പി.സി.സി പ്രസിഡൻറ് ദിനേശ് ഗുണ്ടുറാവു രംഗത്തെത്തി. ഒരു സമുദായത്തിെൻറ മാത്രം വികസനത്തിനായി ബി.ജെ.പി പ്രവർത്തിക്കുമെന്നാണ് രേണുകാചാര്യ പറയുന്നത്. ഇത്തരം ഉപദേശങ്ങളാണോ അദ്ദേഹം മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്ക് നൽകുന്നതെന്നും ദിനേശ് ഗുണ്ടുറാവു ചോദിച്ചു.