'കാർഷിക നിയമത്തെ തെറ്റിദ്ധരിക്കണ്ട, വിപണി സജീവമാകും' -കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ കാർഷിക നിയമങ്ങളെക്കുറിച്ച് തെറ്റായ ധാരണ വേണ്ടെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ. കാർഷിക നിയമങ്ങളെക്കുറിച്ച് കർഷകർക്ക് തെറ്റിദ്ധാരണ വേണ്ടെന്നും താങ്ങുവിലയും ചന്തകളും സംഭരണകേന്ദ്രങ്ങളും ഒഴിവാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
'കാർഷിക നിയമത്തെക്കുറിച്ച് തെറ്റിദ്ധാരണ വേണ്ട. പഞ്ചാബിലെ കർഷകർക്ക് മുൻവർഷത്തേക്കാൾ കൂടുതൽ താങ്ങുവിലയിൽ ഈ വർഷം വിളകൾ വിൽക്കാനാകും. താങ്ങുവിലയും വിപണിയും സജീവമാകും, സർക്കാറിെൻറ വിള സംഭരണവും നടക്കും' -പ്രകാശ് ജാവ്ദേക്കർ ട്വീറ്റ് ചെയ്തു.
കേന്ദ്രസർക്കാറിെൻറ പുതിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ കർഷകരുടെ പ്രക്ഷോഭം കനക്കുകയാണ്. നിരവധി പേർ കർഷകർക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. എന്നാൽ കർഷകരുടെ പ്രതിഷേധം അനാവശ്യമാണെന്നാണ് കേന്ദ്രസർക്കാറിെൻറയും ബി.ജെ.പി അനുഭാവികളുടെയും വാദം.