Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യയുടെ പരാജയം കാര്യമാക്കുന്നില്ല; പക്ഷേ... ടി20യിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റതിൽ ശശി തരൂർ

text_fields
bookmark_border
shashi tharoor
cancel

ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലിൽ ഇന്ത്യയുടെ പരാജയത്തെ കുറിച്ച് ട്വീറ്റുമായി കോൺഗ്രസ് നേതാവ് ശശി തരൂർ.

ജയവും പരാജയവും സ്‍പോർട്സിന്റെ രണ്ട് ഭാഗങ്ങളാണ്. അതിനാൽ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യ പരാജ​യപ്പെട്ടത് കാര്യമാക്കുന്നില്ല. എന്നാൽ മത്സരത്തിൽ ഇന്ത്യ വളരെ മോശം പ്രകടനമാണ് കാഴ്ച വെച്ചതെന്ന് പറയാതെ വയ്യ...ശശി തരൂർ ട്വീറ്റ് ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ 169 റൺസ് എന്ന ലക്ഷ്യം ഇംഗ്ലണ്ട് എളുപ്പം മറികടന്നു. 169 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 16ാം ഓവറിലെ അവസാന പന്തിൽ വിജയ റൺ അടിച്ചെടുത്തു.

47 പന്തിൽ ഏഴ് സിക്സും നാല് ഫോറുമടക്കം 86 റൺസുമായി അലക്സ് ഹെയിൽസും 49 പന്തിൽ മൂന്ന് സിക്സും ഒമ്പത് ഫോറും സഹിതം 80 റൺസുമായി ജോസ് ബട്‍ലറും അടക്കി ഭരിച്ചപ്പോൾ ഇന്ത്യൻ താരങ്ങൾ നിസ്സഹായരായി. മെൽബണിൽ നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ട് പാകിസ്താനെ നേരിടും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Don't mind India losing, but...: shashi tharoor On T20 WC semis rout
Next Story