Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർഷക പ്രതിഷേധത്തെ...

കർഷക പ്രതിഷേധത്തെ മതവുമായോ സമുദായവുമായോ കൂട്ടിക്കെട്ടരുത്​; പ്രധാനമന്ത്രിയോട്​ സുഖ്​ബിർ സിങ്​ ബാദൽ

text_fields
bookmark_border
sukhbir singh badal
cancel
camera_alt

ശിരോമണി അകാലി ദൾ പ്രസിഡൻറ്​ സുഖ്​ബിർ​ സിങ്​ ബാദൽ

ചണ്ഡിഗഢ്​: കർഷക പ്രതിഷേധത്തെ ഏതെങ്കിലും മതവുമായോ സമുദായ​വുമായോ കൂട്ടിക്കെട്ടരുതെന്ന്​ പ്രധാനമന്ത്രിയോട്​ ശിരോമണി അകാലി ദൾ അധ്യക്ഷൻ സുഖ്​ബിർ സിങ്​ ബാദൽ. ഉത്തർപ്രദേശ്​ മുതൽ കേരളം വരെയുള്ള കർഷകർ മൂന്ന്​ കാർഷിക നിയമങ്ങൾക്കുമെതിരെ ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.

വരാനിരിക്കുന്ന നഗരസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്​ വാർഡ്​തല യോഗങ്ങൾക്ക്​ ശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു ബാദൽ. കർഷക പ്രതിഷേധത്തെ ഏതെങ്കിലും സമുദായവുമായി ബന്ധപ്പെടുത്തുന്നതിന്​ പകരം അജണ്ട ചർച്ച ചെയ്യണമെന്നും കർഷകർക്ക്​ നീതി നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബാദൽ പ്രധാനമന്ത്രിയോട്​ ആവശ്യപ്പെട്ടു.

കർഷകർ അന്നദാതാക്കളുടെ ക്ഷേമത്തിന്​ വേണ്ടിയാണ്​ പോരാടുന്നത്​. അതിനാൽ ഇൗ സമരത്തെ ഏതെങ്കിലും ഒരുസമുദായത്തിലേക്കോ മതത്തിലേക്കോ​ ചുരുക്കിക്കൊണ്ട്​​ വിഭജിക്കാൻ ശ്രമിക്കരുത്​. കർഷക സമൂഹത്തിനിടയിൽ സർക്കാറിനോട്​ അകൽച്ച തോന്നാൻ ഇടയാക്കുമെന്നല്ലാതെ ഇതിനെക്കൊണ്ട്​ ഒരു കാര്യവുമില്ലെന്നും ബാദൽ പറഞ്ഞു.

പഞ്ചാബിൽ നിന്നുൾപ്പെടെ എത്തിപ്പെട്ട നിരവധി കർഷകർ കാർഷിക നിയമങ്ങൾക്കെതിരെ 70 ദിവസത്തിലേറെയായി ഡൽഹി അതിർത്തികളിൽ പ്രതിഷേധിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiSukhbir Singh Badal
News Summary - Don't link farmers' agitation with one religion or community: Sukhbir Singh Badal to PM Modi
Next Story