Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'അഭിപ്രായ...

'അഭിപ്രായ സ്വാതന്ത്ര്യം, ജനാധിപത്യം' എന്നിവയെക്കുറിച്ച് കൂടുതൽ പ്രസംഗിക്കരുതെന്ന്​ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോട് കേന്ദ്രമന്ത്രി

text_fields
bookmark_border
അഭിപ്രായ സ്വാതന്ത്ര്യം, ജനാധിപത്യം എന്നിവയെക്കുറിച്ച് കൂടുതൽ പ്രസംഗിക്കരുതെന്ന്​ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോട് കേന്ദ്രമന്ത്രി
cancel

ന്യൂഡൽഹി: അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം, ജനാധിപത്യം എന്നിവയെക്കുറിച്ച് ഇന്ത്യയോട്​ കൂടുതൽ പ്രസംഗിക്കരുതെന്ന്​ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോട് കേന്ദ്ര വിവരസാങ്കേതിക മന്ത്രി രവിശങ്കർ പ്രസാദ്. ലാഭമുണ്ടാക്കുന്ന ഈ സ്ഥാപനങ്ങൾ ഇന്ത്യയിൽ ബിസിനസ്​ നടത്തി പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇന്ത്യൻ ഭരണഘടനയും ഇന്ത്യൻ നിയമങ്ങളും പിന്തുടരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സിംബിയോസിസ് ഇന്‍റനാഷണൽ യൂനിവേഴ്‌സിറ്റി സംഘടിപ്പിച്ച സിംബിയോസിസ് ഗോൾഡൻ ജൂബിലി പ്രഭാഷണ പരമ്പരയുടെ ഭാഗമായി 'സോഷ്യൽ മീഡിയ & സോഷ്യൽ സെക്യൂരിറ്റി ആന്‍റ്​ ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം റിഫോംസ്: ആൻ അൺഫിനിഷ്​ഡ്​ അജൻഡ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ഐ.ടി മാർഗ്ഗനിർദ്ദേശങ്ങൾ സോഷ്യൽ മീഡിയയുടെ ഉപയോഗത്തെ അല്ല ദുരുപയോഗത്തെയാണ്​ പ്രതിനിധീകരിക്കുന്നത്​. അമേരിക്കൻ ആസ്ഥാനമായുളള കമ്പനികൾ ഇന്ത്യക്ക്​ ​ സ്വാതന്ത്ര്യത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും ക്ലാസെടുക്കേണ്ടതില്ല. ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണ്​. ഇന്ത്യക്ക് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകൾ ഉണ്ട്. സ്വതന്ത്ര ജുഡീഷ്യറിയും മാധ്യമങ്ങളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ കമ്പനികൾ അമേരിക്കയിൽ ബിസിനസ്​ ചെയ്യാൻ പോകുമ്പോൾ, അവർ അമേരിക്കൻ നിയമങ്ങൾ പാലിക്കുന്നില്ലേ? നിങ്ങൾ ഇവിടെ നിന്ന്​ ധാരാളം പണം സമ്പാദിക്കുന്നു, ഇന്ത്യ ഒരു ഡിജിറ്റൽ മാർക്കറ്റായതിനാൽ നല്ല ലാഭവുമുണ്ടാക്കുന്നു. അതിലൊന്നും ഒരു പ്രശ്നവുമില്ല. നിങ്ങൾ പ്രധാനമന്ത്രിയെ വിമർശിക്കുന്നു, എന്നെ വിമർശിക്കുന്നു, കടുത്ത ചോദ്യങ്ങൾ ചോദിക്കുന്നു,പക്ഷെ എന്തുകൊണ്ടാണ് നിങ്ങൾ ഇന്ത്യൻ നിയമങ്ങൾ അനുസരിക്കാത്തത്? നിങ്ങൾക്ക് ഇന്ത്യയിൽ ബിസിനസ്​ നടത്തണമെങ്കിൽ ഇന്ത്യയുടെ ഭരണഘടനയും ഇന്ത്യയുടെ നിയമങ്ങളും പാലിക്കേണ്ടതുണ്ടെന്നും​ അദ്ദേഹം പറഞ്ഞു. കമ്പനികൾക്ക്​ പരമാവധി അവസരം നൽകിക്കഴിഞ്ഞുവെന്നും അദ്ദേഹം രവിശങ്കർ പ്രസാദ്​ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Social mediaRavi Shankar PrasadTwitterFacebook
News Summary - Don't lecture India on freedom of speech, democracy; Ravi Shankar Prasad to social media firms
Next Story