‘എൻ.സി.സിയുടെ രീതികൾ അറിയില്ല’: രാഹുലിെൻറ പ്രസ്താവന വിവാദത്തിൽ
text_fieldsമൈസൂർ: എൻ.സി.സിയുടെ പ്രവർത്തന രീതി അറിയില്ലെന്ന് പറഞ്ഞ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിവാദത്തിൽ. കർണാടകയിലെ മൈസൂരുവിൽ എൻ.സി.സി കാഡറ്റുകളുമായി സംവദിക്കവെയാണ് രാഹുൽ വിവാദ പ്രസ്താവന നടത്തിയത്.
നാഷണൽ കാഡറ്റ് കോർപിെൻറ സി സർട്ടിഫിക്കറ്റ് പരീക്ഷ വിജയിച്ചവർക്കുള്ള നേട്ടങ്ങളിൽ എന്തെല്ലാം വിപുലീകരണമാണുണ്ടാവുക എന്ന് മഹാറാണി ആർട്സ് ആൻറ് സയൻസ് കോളജ് വിദ്യാർഥിനിയുടെ ചോദ്യത്തിനാണ് എൻ.സി.സിയുെട രീതികൾ അറിയില്ലെന്ന് രാഹുൽ വ്യക്തമാക്കിയത്.
എനിക്ക് എൻ.സി.സി പരിശീലനത്തിെൻറ കൂടുതൽ വിവരങ്ങൾ അറിയില്ല. അതിനാൽ ഇൗ ചോദ്യത്തിന് മറുപടി നൽകാനും കഴിയില്ല. എന്നാൽ നിങ്ങൾക്ക് ലഭിക്കേണ്ട എല്ലാ അവസരങ്ങളും ഒരുക്കിത്തരാൻ സാധിക്കും^ രാഹുൽ പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്ത കർണാടകയിൽ രണ്ടു ദിവസത്തെ സന്ദർശനത്തിെനത്തിയതായിരുന്നു രാഹുൽ.
പ്രതിരോധ വകുപ്പിെൻറ തന്നെ രണ്ടാമത്തെ സമാന്തര സൈന്യസംവിധാനമായ എൻ.സി.സിയെ കുറിച്ച് പ്രതിപക്ഷ നേതാവിന് അറിയില്ലെന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് എൻ.സി.സി കേഡറ്റുകൾ ട്വീറ്റ് ചെയ്തു. രാഹുൽ ഗാന്ധി എൻ.സി.സിയെ കുറിച്ച് കൂടുതല്‍ പഠിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോളജിലെ എൻ.സി.സി കാഡറ്റായ സഞ്ജന പറഞ്ഞു.
തന്നെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പോലുള്ള ആയിരക്കണക്കിന് ഇന്ത്യക്കാർ എൻ.സി.സി കാഡറ്റുകളായിരുന്നെന്നും എൻ.സി.സിയാണ് തങ്ങളെ അച്ചടക്കം പഠിപ്പിച്ചതെന്നും കേന്ദ്ര കായിക മന്ത്രി രാജ്വർധൻ സിങ് റാത്തോഡ് ട്വീറ്റ് ചെയ്തു.
രാഹുലിെൻറ പ്രസ്താവന കോൺഗ്രസിനെ മാത്രമല്ല, മുഴുവൻ രാഷ്ട്രീയ സമൂഹത്തെയും ലജ്ജിപ്പിക്കുന്നതാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജുവും വ്യക്തമാക്കി. എന്തിനാണ് അദ്ദേഹം ഇത്തരം കുഴപ്പം പിടിച്ച അവസരങ്ങൾ സൃഷ്ടിക്കുന്നെതന്നും അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
