Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഹരിയാനയിൽ കാർഷിക നിയമങ്ങളെ അനുകൂലിക്കുന്ന പരിപാടികൾക്ക്​ അമിത്​ഷായുടെ വിലക്ക്​
cancel
Homechevron_rightNewschevron_rightIndiachevron_rightഹരിയാനയിൽ കാർഷിക...

ഹരിയാനയിൽ കാർഷിക നിയമങ്ങളെ അനുകൂലിക്കുന്ന പരിപാടികൾക്ക്​ അമിത്​ഷായുടെ വിലക്ക്​

text_fields
bookmark_border


ന്യൂഡൽഹി: രാജ്യം മുഴുക്കെ അലയടിക്കുന്ന കാർഷിക നിയമ വിരുദ്ധ സമരത്തി​െൻറ ചൂടിൽ നൊന്ത്​ ഭാരതീയ ജനത പാർട്ടി. കാർഷിക നിയമങ്ങളെ അനുകൂലിച്ചുള്ള ഒരു പരിപാടിയും ഹരിയാനയിൽ സംഘടിപ്പിക്കരുതെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ 'ഉത്തരവിറക്കി'. കഴിഞ്ഞ ദിവസം സംസ്​ഥാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ കർണാൽ ജില്ലയിലെ ഒരു ഗ്രാമത്തിൽ സംഘടിപ്പിച്ച പരിപാടി പ്രതിഷേധക്കാർ കൈയേറിയതിനെ തുടർന്ന്​ റ​ദ്ദാക്കേണ്ടിവന്നിരുന്നു. ഒരു സംഘം കർഷകരാണ്​ സംഘടിച്ചെത്തിയത്​.

ഇനിയും സമാന പരിപാടികൾ നടത്തുന്നത്​ ഹരിയാനയിൽ പാർട്ടിയെ ദുർബലമാക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്​. 'കർഷകരുമായി ഇനിയും സംഘട്ടനത്തിന്​ ഉദ്ദേശ്യമില്ലെന്ന്​' ഖട്ടർ മന്ത്രിസഭയിൽ വിദ്യാഭ്യാസ വകുപ്പ്​ കൈയാളുന്ന കൻവർ പാൽ ഗുജ്ജാർ പറഞ്ഞു.

ചൊവ്വാഴ്​ച അമിത്​ ഷാ സംസ്​ഥാനത്തെത്തി സ്​ഥിതിഗതികൾ ചർച്ച ചെയ്​തിരുന്നു.

ജനുവരി 26ന്​ റിപ്പബ്ലിക്​ ദിനാഘോഷങ്ങൾക്കിടെ ഡൽഹിയിൽ വൻ ട്രാക്​ടർ റാലിക്ക്​ ഒരുങ്ങുകയാണ്​ കർഷകർ.

ജനുവരി 10ന്​ കൈംല ഗ്രാമത്തിൽ 'കിസാൻ മഹാപഞ്ചായത്ത്​' സംഘടിപ്പിച്ച്​ കർഷകരെ അഭിസംബോധന ചെയ്യാൻ പദ്ധതിയിട്ടതായിരുന്നു മുഖ്യമന്ത്രി ഖട്ടർ. എന്നാൽ, പ്രതിഷേധവുമായി എത്തിയ കർഷകരെ വിരട്ടിയോടിക്കാൻ കണ്ണീർവാതകവും ജല പീരങ്കിയും പ്രയോഗിക്കേണ്ടിവന്നു. എന്നിട്ടും, ഖട്ടർ എത്തിയ വേദിയിൽ സംഘടിച്ചെത്തിയ കർഷകർ സ്​റ്റേജ്​ തകർക്കുകയും കസേരകളും പോസ്​റ്ററുകളും തകർക്കുകയും ചെയ്​തു.

കർഷക​ർക്കെതിരെ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിക്കാൻ അനുമതി നൽകിയ സംസ്​ഥാനമാണ്​ ഹരിയാന.

എന്നാൽ, 45 ദിവസമായി തുടരുന്ന സമരത്തിൽ പഞ്ചാബിനു പുറമെ ഹരിയാനയിൽനിന്നും ആയിരക്കണക്കിന്​ സമരക്കാർ രംഗത്തുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HaryanaAmit shah
News Summary - Don’t hold any pro-farm laws event, Amit Shah tells Haryana government after violence at Karnal
Next Story