Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ക്രൂരത വിശേഷിപ്പിക്കാൻ വാക്കുകളില്ല’; തെലങ്കാന കൊലപാതകത്തിൽ രാജ്നാഥ് സിങ്

text_fields
bookmark_border
rajnath-singh-21219.jpg
cancel

ന്യൂഡൽഹി: തെലങ്കാനയിൽ വെറ്ററിനറി ഡോക്ടറായ 26കാരിയെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന ക്രൂരതയെ വിശേഷിപ്പിക്കാൻ വാക്കുകളില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ലോക്സഭയിൽ അംഗങ്ങൾ ഉയർത്തിയ ചർച്ചയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഈ ക്രൂരതയെ വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ല. ഇത്തരം കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാനുള്ള എല്ലാ നിർദേശങ്ങളോടും തുറന്ന മനസാണുള്ളത്. പാർലമെന്‍റിൽ ഇത് സംബന്ധിച്ച് എല്ലാവരും പങ്കെടുക്കുന്ന ചർച്ച നടത്തണം. ആവശ്യമെങ്കിൽ പുതിയ നിയമനിർമാണം നടത്തണമെന്നും രാജ്നാഥ് പറഞ്ഞു.

രാജ്യത്തിന് തന്നെ അപമാനമാണ് ഇത്തരം കുറ്റകൃത്യങ്ങൾ. ഏറ്റവും ശക്തമായ നിയമം നടപ്പാക്കാൻ സർക്കാർ ഒരുക്കമാണ് -അദ്ദേഹം പറഞ്ഞു.

നേരത്തെ, നിരവധി എം.പിമാർ തെലങ്കാന വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ചിരുന്നു. പ്രതികളെ ജനങ്ങൾക്ക് ശിക്ഷിക്കാനായി വിട്ടുനൽകണമെന്ന് എസ്.പി നേതാവ് ജയാ ബച്ചൻ ലോക്സഭയിൽ പറഞ്ഞിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Don't Have Words": Rajnath Singh On Telangana Rape-Murder Case
Next Story