Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊന്നത് നാല്...

കൊന്നത് നാല് മനുഷ്യരേയും 30ഓളം കന്നുകാലികളെയും; മസിനഗുഡിയിലെ കടുവയെ ജീവനോടെ പിടികൂടാൻ ഹൈകോടതി നിർദേശം

text_fields
bookmark_border
Tiger
cancel
camera_alt

Representational Image

ഗൂ​ഡ​ല്ലൂ​ർ: ഗൂഡല്ലൂരിലും മസിനഗുഡിയിലുമായി നാ​ലു​പേ​രെ കൊ​ന്ന ക​ടു​വ​യെ ജീവനോടെ തന്നെ പിടികൂടണമെന്ന് മദ്രാസ് ഹൈകോടതി വനംവകുപ്പിന് നിർദേശം നൽകി. രാജ്യത്തെ വളരെ കുറഞ്ഞ എണ്ണം കടുവകൾ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. ടി-23 എന്ന് പേരിട്ട കടുവയെ വെടിവെച്ചുവീഴ്ത്താൻ തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മൃഗസ്നേഹികൾ കോടതിയെ സമീപിക്കുകയായിരുന്നു. നാലുപേരെ കൊന്ന കടുവക്കായി പത്ത് ദിവസത്തിലേറെയായി തെരച്ചിൽ തുടരുകയാണ്.

വെടിവെക്കാനുള്ള ഉത്തരവ് വിവാദമായതോടെ, ക​ടു​വ​യെ ജീ​വ​നോ​ടെ​ത​ന്നെ പി​ടി​കൂ​ടാ​നാ​ണ് ഉ​ത്ത​ര​വി​ട്ട​തെ​ന്നും വെ​ടി​വെ​ച്ചു​കൊ​ല്ലാ​ൻ ഉ​ത്ത​ര​വ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ത​മി​ഴ്നാ​ട് ഫോ​റ​സ്​​റ്റ്​ ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ശേ​ഖ​ർ കു​മാ​ർ നീ​ര​ജ് വി​ശ​ദീ​ക​രി​ച്ചിരുന്നു. ഒ​രു സാ​ഹ​ച​ര്യ​ത്തി​ലും ക​ടു​വ​യെ വെ​ടി​വെ​ച്ചു​കൊ​ല്ലി​ല്ലെന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ന​ട​നും മ​ക്ക​ൾ നീ​തി മ​യ്യം പാ​ർ​ട്ടി നേ​താ​വു​മാ​യ ക​മ​ല​ഹാ​സ​നും ക​ടു​വ​യെ വെ​ടി​വെ​ച്ചു​കൊ​ല്ല​രു​ത് ജീ​വ​നോ​ടെ പി​ടി​കൂ​ട​ണം എ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രുന്നു. കുങ്കിയാന, പ്രത്യേക പരിശീലനം കിട്ടിയ നായ്കള്‍, ഡ്രോണ്‍ ക്യാമറകള്‍ തുടങ്ങി സര്‍വ സന്നാഹങ്ങളുമായി 160ലേറെ പേരാണ് കടുവക്കായി മുതുമല ടൈഗർ റിസർവിലും പരിസര മേഖലകളിലും തെരച്ചിൽ തുടരുന്നത്.

അ​തേ​സ​മ​യം, 13 വ​യ​സ്സു​ള്ള ആ​ൺ​ക​ടു​വ​ ഇ​ര​തേ​ടി പി​ടി​ക്കാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന അ​വ​ശ​നി​ല​യി​ലാ​ണു​ള്ള​തെന്നാണ് നിഗമനം. അ​തി​നാ​ൽ​ത​ന്നെ മ​നു​ഷ്യ​ജീ​വ​ന് നേ​രെ ഇ​നി​യും ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. നാല് മനുഷ്യരെയും 30ഓളം കന്നുകാലികളേയും കടുവ കൊന്നിട്ടുണ്ട്. ഗൂ​ഡ​ല്ലൂ​രി​ൽ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യ ക​ടു​വ​യെ സ​ർ​ക്കാ​ർ ഇ​തു​വ​രെ പി​ടി​ക്കാ​ത്ത​തി​ൽ അ​തി​യാ​യ ആ​ശ​ങ്ക​യു​ണ്ട്.

മ​നു​ഷ്യ​രെ​യും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും കൊ​ന്നു​തി​ന്നു​ന്ന സാ​ഹ​ച​ര്യം അ​തി​ഭീ​ക​ര​മാ​ണെന്നും സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണമെന്നും ത​മി​ഴ്​​നാ​ട് ക​ർ​ഷ​ക സം​ഘം നീ​ല​ഗി​രി ജി​ല്ല സെ​ക്ര​ട്ട​റി എ. ​യോ​ഹ​ന്നാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഭാ​വി​യി​ൽ ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന് ശാ​സ്ത്രീ​യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tigertiger attackMan eater
News Summary - Dont Go For A Kill Court To Tamil Nadu Forest Officials Searching For Tiger
Next Story