Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'സാന്‍റയുടെ വേഷം ധരിക്കാൻ കുട്ടികളെ നിർബന്ധിക്കരുത്'; രാജസ്ഥാനിൽ സ്കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദേശം

text_fields
bookmark_border
Symbolic image
cancel
camera_alt

പ്രതീകാത്മക ചിത്രം

Listen to this Article

ജയ്പൂർ: ക്രിസ്മസ് ആഘോഷത്തിൽ കുട്ടികളെ സാന്‍റയുടെ വേഷം ധരിക്കാൻ നിർബന്ധിക്കരുതെന്ന് സ്കൂളുകൾക്ക് നിർദേശം നൽകി രാജസ്ഥാനിലെ ശ്രീഗംഗാനഗർ വിദ്യാഭ്യാസ ഡിപ്പാർട്മെന്‍റ്. ഇതുസംബന്ധിച്ച് എന്തെങ്കിലും പരാതി ലഭിച്ചാൽ നടപടി എടുക്കുമെന്ന് 22ന് അഡീഷണൽ ജില്ലാ വിദ്യഭ്യാസ ഓഫിസർ അശോക് വദ്വ ഉത്തരവിട്ടിരുന്നു. ഇത്തരം പരിപാടികളിൽ പങ്കെടുക്കാൻ കുട്ടികൾക്ക് സമ്മർദ്ദം നൽകരുതെന്ന് അദ്ദേഹം നിർദേശിച്ചു.

രക്ഷാകർത്താക്കളുടെ സമ്മതത്തോടെ പരിപാടികളിൽ പങ്കെടുക്കുന്നതിൽ തടസമില്ല. എന്നാൽ പരിപാടിയിൽ പങ്കെടുക്കാൻ വിദ്യാർഥികളെ നിർബന്ധിക്കുകയോ രക്ഷിതാക്കൾക്കുമേൽ സമ്മർദ്ദം ചെലുത്തുകയോ ചെയ്താൽ സ്കൂൾ മാനേജ്മെന്‍റായിരിക്കും ഉത്തരവാദിയെന്നും അശോക് വദ്വ പറഞ്ഞു. ഡിസംബർ 25 വീർ ബലി ദിവസ് ആയികൂടി ആചരിക്കുന്നതിനാൽ ആഘോഷങ്ങളിൽ സ്കൂളികൾ സമതുലിത പാലിക്കണമെന്നും ഓഫീസർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Don't force children to dress up as Santa; Rajasthan schools told
Next Story