മാധ്യമങ്ങൾ നിഷ്പക്ഷരല്ല, അതാണ് വാർത്താസമ്മേളനം നടത്താത്തത് -മോദി
text_fieldsന്യൂഡൽഹി: വാർത്താസമ്മേളനം നടത്തില്ലെന്ന തന്‍റെ തീരുമാനത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാധ്യമങ്ങളും മാധ്യമപ്രവർത്തകരും നിഷ്പക്ഷരല്ലെന്നും അതുകൊണ്ടാണ് താൻ വാർത്താസമ്മേളനം നടത്താത്തതെന്നും മോദി പറഞ്ഞു.
'പാർലമെന്‍റിൽ മറുപടി നൽകാനുള്ള ഉത്തരവാദിത്വം എനിക്കുണ്ട്. ഇന്ന് മാധ്യമപ്രവർത്തകർക്ക് അവരവരുടേതായ താൽപര്യങ്ങളാണുള്ളത്. മാധ്യമങ്ങൾ ഇന്ന് കക്ഷിതാൽപര്യം ഇല്ലാത്തവരല്ല. നിങ്ങളുടെ താൽപര്യങ്ങളെ കുറിച്ച് ഇന്ന് ജനങ്ങൾക്ക് അറിയാം. മുൻകാലങ്ങളിൽ മാധ്യമങ്ങൾക്ക് മുഖമുണ്ടായിരുന്നില്ല. ആരാണ് എഴുതുന്നത്, എന്താണ് അവരുടെ ആദർശം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ആരും ചിന്തിക്കാറുപോലുമുണ്ടായിരുന്നില്ല. എന്നാൽ, ഇന്ന് അങ്ങനെയല്ല കാര്യങ്ങൾ' -ആജ് തക് ചാനലിന് നൽകിയ അഭിമുഖത്തിൽ മോദി പറഞ്ഞു.
മോദി വാർത്താസമ്മേളനം നടത്താത്തത് ഭീരുത്വം കൊണ്ടാണെന്ന് പ്രതിപക്ഷം നിരന്തരം വിമർശനമുയർത്തുന്ന കാര്യമാണ്. പ്രധാനമന്ത്രി പദത്തിൽ 10 വർഷം പിന്നിടുമ്പോഴും വാർത്താസമ്മേളനം നടത്താൻ മോദി തയാറായിട്ടില്ല. 2019 മേയ് 17ന് മോദി ആദ്യമായി വാർത്താസമ്മേളനം നടത്തുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും അന്ന് അമിത് ഷായോടൊപ്പമാണ് അദ്ദേഹമെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

