Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആരോഗ്യസേതു ആപ്പി​െൻറ...

ആരോഗ്യസേതു ആപ്പി​െൻറ പേരിൽ സേവനങ്ങൾ നിഷേധിക്കരുതെന്ന്​ കർണാടക ഹൈക്കോടതി

text_fields
bookmark_border
ആരോഗ്യസേതു ആപ്പി​െൻറ പേരിൽ സേവനങ്ങൾ നിഷേധിക്കരുതെന്ന്​ കർണാടക ഹൈക്കോടതി
cancel

ബംഗളൂരു: ആരോഗ്യ സേതു ആപ്പ്​ ഉപയോഗിക്കാത്തതി​െൻറ പേരിൽ സർക്കാറും സർക്കാർ ഏജൻസികളും ജനങ്ങൾക്ക്​ സേവനങ്ങളോ ആനുകൂല്യങ്ങളോ നിഷേധിക്കരുതെന്ന്​ കർണാടക ഹൈ​ക്കോടതി. മലയാളിയും ഡിജിറ്റൽ ​ൈററ്റ്​സ്​ ആക്​ടിവിസ്​റ്റുമായ അനിവർ അരവിന്ദ്​ നൽകിയ പൊതുതാൽപര്യ ഹരജി പരിഗണിക്കവെയാണ്​ ചീഫ്​ ജസ്​റ്റിസ്​ അഭയ്​ ശ്രീനിവാസ ഒാഖ, ജസ്​റ്റിസ്​ അശോക്​ എസ്​. കിനാഗി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ നയം വ്യക്തമാക്കിയത്​.

കേന്ദ്ര സർക്കാറിന്​ കീഴിലെ പേഴ്​സണൽ ആൻറ്​ ട്രെയിനിങ്​ വകുപ്പിന്​ കീഴിലെ ജീവനക്കാർക്ക്​ ആരോഗ്യ സേതു ആപ്പ്​ നിർബന്ധമാക്കിയതു സംബന്ധിച്ച ഉത്തരവ്​​ പൗര​െൻറ സ്വകാര്യതയെയും മൗലികാവകാശങ്ങളെയും ഹനിക്കുന്നതാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ഹരജി.

ഏതെങ്കിലും സേവനങ്ങൾ ലഭിക്കാൻ ആരോഗ്യ സേതു ആപ്പ്​ ഡൗൺലോഡ്​ ചെയ്യേണ്ടതില്ലെന്ന്​ ഇതുസംബന്ധിച്ച്​ ദേശീയ എക്​സിക്യുട്ടീവ്​ കൗൺസിൽ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിരുന്നതായി കേന്ദ്രസർക്കാറിനുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. എന്നാൽ, കോവിഡ്​ കാലത്തെ അന്തർസംസ്​ഥാന യാത്രക്കും മറ്റും പല സംസ്​ഥാനങ്ങളും ആരോഗ്യ സേതു ആപ്പ്​ നിർബന്ധമാക്കിയിരുന്നു. നിലവിൽ ഇതു സംബന്ധിച്ച്​ നിയമം രൂപവത്​കരിക്കാത്തിടത്തോളം ആരോഗ്യ സേതു ആപ്പി​െൻറ പേരിൽ ജനങ്ങൾക്ക്​ സേവനങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കാനാവില്ലെന്ന്​ ഡിവിഷൻ ബെഞ്ച്​ വ്യക്തമാക്കി.

ഇക്കാലത്ത്​ പലർക്കും മൊബൈൽഫോൺ പോലും ഇല്ലാതിരിക്കെ എങ്ങനെയാണ്​ ആളുകൾ ആരോഗ്യസേതു ആപ്പ്​ ഡൗൺലോഡ്​ ചെയ്യുകയെന്നും കോടതി ചോദിച്ചു. കേന്ദ്ര സർക്കാറിന്​ എതിരഭിപ്രായമുണ്ടെങ്കിൽ അറിയിക്കാൻ സമയം അനുവദിച്ച ഹൈക്കോടതി, നവംബർ 10ന്​ ഹ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karnataka High CourtAarogya Setu
Next Story