Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസേ​ന​ക​ളു​ടെ വീ​ര്യം...

സേ​ന​ക​ളു​ടെ വീ​ര്യം കെ​ടു​ത്തു​ന്ന ഹ​ര​ജി​ക​ളു​മാ​യി വ​ര​രു​ത് -സു​പ്രീം​കോ​ട​തി

text_fields
bookmark_border
Supreme Court
cancel

ന്യൂ​ഡ​ൽ​ഹി: സേ​ന​ക​ളു​ടെ മ​നോ​വീ​ര്യം കെ​ടു​ത്തു​ന്ന ഹ​ര​ജി​ക​ളു​മാ​യി സു​പ്രീം​കോ​ട​തി​യി​ൽ വ​ര​രു​തെ​ന്ന് പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തെ കു​റി​ച്ച് ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട ഹ​ര​ജി​ക്കാ​ര​ന് സു​പ്രീം​കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി. സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്നോ ഹൈ​കോ​ട​തി​യി​ൽ​നി​ന്നോ വി​ര​മി​ച്ച ജ​ഡ്ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ക്ര​മ​ണ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​തി​നെ ജ​സ്റ്റി​സ് എ. ​സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് അ​തി​രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു.

ജ​മ്മു-​ക​ശ്മീ​രി​ന് പു​റ​ത്ത് ക​ശ്മീ​രി വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ടു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന ഹ​ര​ജി​യി​ലെ ആ​വ​ശ്യ​വ​ും പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ബെ​ഞ്ച് ഈ ​വി​ഷ​യ​ത്തി​ൽ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം ന​ൽ​കി.

ഇ​ത്ത​രം പൊ​തു താ​ൽ​പ​ര്യ ഹ​ര​ജി​ക​ൾ സ​മ​ർ​പ്പി​ക്കു​മ്പോ​ൾ ഉ​ത്ത​ര​വാ​ദി​ത്തം കാ​ണി​ക്ക​ണ​മെ​ന്ന് ഹ​ര​ജി​ക്കാ​ര​നോ​ട് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് പ​റ​ഞ്ഞു. രാ​ജ്യ​ത്തോ​ടും നി​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. സ​ർ​ക്കാ​ർ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ളി​ൽ സു​പ്രീം​കോ​ട​തി​ക്ക് അ​ങ്ങേ​യ​റ്റം സം​തൃ​പ്തി​യു​ണ്ട്. എ​ന്ന് മു​ത​ൽ​ക്കാ​ണ് ഹൈ​കോ​ട​തി, സു​പ്രീം​കോ​ട​തി റി​ട്ട. ജ​ഡ്ജി​മാ​ർ അ​ന്വേ​ഷ​ണ​ത്തി​ൽ വി​ദ​ഗ്ധ​രാ​യ​ത് എ​ന്നു​കൂ​ടി ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് ചോ​ദി​ച്ചു.

ഭീ​ക​ര​ത​​ക്കെ​തി​രെ പൊ​രു​താ​ൻ രാ​ജ്യ​ത്തെ ഓ​രോ പൗ​ര​നും കൈ​കോ​ർ​ത്തി​രി​ക്കു​ന്ന വ​ള​രെ നി​ർ​ണാ​യ​ക​മാ​യ സ​മ​യ​മാ​ണി​ത്. ന​മ്മു​ടെ സേ​ന​യു​ടെ മ​നോ​വീ​ര്യം കെ​ടു​ത്തു​ന്ന ആ​വ​ശ്യ​ങ്ങ​ള​ു​മാ​യി വ​ര​രു​ത്. കോ​ട​തി​ക്ക് ഇ​ത് സ്വീ​കാ​ര്യ​മ​ല്ല. നി​ങ്ങ​ൾ ഈ ​ന​ട​ത്തു​ന്ന ശ്ര​മം സേ​ന​യു​ടെ മ​നോ​വീ​ര്യ​മി​ല്ലാ​താ​ക്കു​ന്ന​താ​ണ്. അ​തോ​ടെ ഹ​ര​ജി പി​ൻ​വ​ലി​ക്കു​ക​യാ​ണെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ അ​റി​യി​ച്ചെ​ങ്കി​ലും കോ​ട​തി വി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Armed ForceSupreme CourtPahalgam Terror Attack
News Summary - Don't come with slogans that undermine the strength of the armed forces - Supreme Court
Next Story