Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2020 9:06 AM GMT Updated On
date_range 22 May 2020 9:06 AM GMTമേയ് 31 വരെ വിമാന സർവീസ് പുനരാരംഭിക്കരുത്; ആവശ്യവുമായി തമിഴ്നാട്
text_fieldsbookmark_border
ചെന്നൈ: സംസ്ഥാനത്ത് മേയ് 31 വരെ വിമാന സർവീസുകൾ പുനരാരംഭിക്കരുതെന്ന് തമിഴ്നാട് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. തമിഴ്നാട്ടിൽ കോവിഡ് 19 വൈറസ് രോഗ കേസുകൾ വർധിച്ചതിനെ തുടർന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തോടാണ് അഭ്യർഥന.
തിങ്കളാഴ്ച മുതൽ രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കാനിരിക്കെയാണ് തമിഴ്നാട് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ചെന്നൈ ഉൾപ്പെടെ മെട്രോ നഗരങ്ങളിൽനിന്നാണ് വിമാന സർവീസ് ആദ്യം ആരംഭിക്കുക.
പക്ഷേ, ചെന്നൈയിൽ ആവശ്യത്തിന് പൊതുഗതാഗത സംവിധാനം ഇപ്പോൾ ഇല്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തെ തമിഴ്നാട് അറിയിച്ചു.
ഇതുവരെ 95 പേരാണ് തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചത്. ചെന്നൈയിൽ മാത്രം 8795 പേർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story