Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅത്തരം വർഗീയ...

അത്തരം വർഗീയ ചോദ്യങ്ങൾ വേണ്ട -വാർത്തസമ്മേളനത്തിൽ മമത

text_fields
bookmark_border
അത്തരം വർഗീയ ചോദ്യങ്ങൾ വേണ്ട -വാർത്തസമ്മേളനത്തിൽ മമത
cancel

കൊൽക്കത്ത: നിസാമുദ്ദീനിൽ മത ചടങ്ങിൽ പ​ങ്കെടുത്ത്​ മടങ്ങിയെത്തിയവരിൽ സംസ്​ഥാനത്ത്​ നിരീക്ഷണത്തിൽ കഴിയുന്ന വരെക്കുറിച്ചുള്ള വിവരങ്ങൾ പരസ്യമാക്കാൻ തയാറാകാതെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഡൽഹിയിലെ പരിപാടിയിൽ പ ​ങ്കെടുത്ത എത്ര തബ്​ലീഗ്​ ജമാഅത്ത്​ പ്രവർത്തകരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന ഒരു മാധ്യമ പ്രവർത്തക​​െൻറ ചോദ്യത്തിന്​ രോഷത്തോടെയായിരുന്നു മമതയുടെ മറുപടി -‘അത്തരം വർഗീയ ചോദ്യങ്ങൾ ചോദിക്കരുത്​’.

സെക്രട്ടറിയേറ്റിൽ നടന്ന വാർത്തസമ്മേളനത്തി​​െൻറ ലിങ്ക്​ പിന്നീട്​ ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​ത​പ്പോൾ ഇതുസംബന്ധിച്ച ചോദ്യവും ഉത്തരവും എഡിറ്റ്​ ചെയ്​ത്​ ഒഴിവാക്കിയിരുന്നു. തബ്​ലീഗ്​ ജമാഅത്ത്​ വിഷയത്തിൽ മമത ന്യൂനപക്ഷപ്രീണനം നടത്തുകയാണെന്ന ആ​േരാപണവുമായി സംസ്​ഥാന ബി.ജെ.പി ഘടകം രംഗത്തുവന്നതിന്​ പിന്നാലെയായിരുന്നു​ മമതയുടെ വാർത്തസമ്മേളനം.

നിസാമുദ്ദീനിൽനിന്ന്​ തിരിച്ചെത്തിയവരുമായി ബന്ധപ്പെട്ട വിഷയത്തിൽ കഴിഞ്ഞയാഴ്​ച മമത ​പ്രസ്​താവന നടത്തിയിരുന്നു. നിസാമുദ്ദീനിലെ മസ്​ജിദിൽ നടന്ന പരിപാടിയിൽ പ​െങ്കടുത്ത 71 പേർ ബംഗാളിൽ തിരിച്ചെത്തിയിട്ടുണ്ടെന്ന്​ കേന്ദ്രം അറിയിച്ച വിവരമാണ്​ മമത കൈമാറിയത്​. ഇവരിൽ 54 പേരെ സംസ്​ഥാന സർക്കാർ കണ്ടെത്തിയതായും 40 പേർ മലേഷ്യ, ഇന്തോനേഷ്യ, തായ്​ലൻഡ്​, മ്യാൻമർ എന്നിവിടങ്ങളിൽനിന്നുള്ള വിദേശികളാണെന്നും മുഖ്യമന്ത്രി വ്യക്​തമാക്കിയിരുന്നു. എല്ലാവരെയും നിരീക്ഷണത്തിലാക്കുകയും ​െചയ്​തു. മറ്റുള്ളവർ അധികൃതരുമായി വൈകാതെ ബന്ധപ്പെടു​മെന്ന ശുഭാപ്​തിയും അവർ പ്രകടിപ്പിച്ചിരുന്നു. എന്നാൽ, നിസാമുദ്ദീനിൽ നി​െന്നത്തിയവരുടെ കാര്യത്തിൽ പിന്നീട്​ ഒരു വിവരവും സംസ്​ഥാന സർക്കാർ പുറത്തുവിട്ടിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeecovid 19Tablighi Jamaat
News Summary - Don't Ask Such Communal Questions"- Mamata Banerjee On Delhi Mosque Event
Next Story