വിലയേറിയ ചെടികൾ തിന്നതിന് കഴുതകൾ നാലുദിവസം ജയിലിൽ
text_fieldsലക്നോ: മൃഗങ്ങൾ ചെടികൾ തിന്നു നശിപ്പിച്ചാൽ എന്തു ചെയ്യും. ഉടമയെ ചീത്ത വിളിക്കുകയല്ലാതെ. എന്നാൽ, ഉത്തർ പ്രദേശിലെ ജാലുൻ ജില്ലയിെല ഉറൈ ജയിലധികൃതർ ചെടിതിന്നവരെ അഴിക്കുള്ളിലാക്കിയാണ് ശിക്ഷിച്ചത്. കോടതി വളപ്പിലെ ലക്ഷങ്ങൾ വിലവരുന്ന ചെടി തിന്നു നശിപ്പിച്ചെന്ന കുറ്റത്തിന് എട്ടു കഴുതകളാണ് നാലു ദിവസം ജയിലിൽ കഴിഞ്ഞത്.
ഉന്നത ഉദ്യോഗസ്ഥൻ സമ്മാനിച്ച വിലയേറിയ ചെടികൾ പിടിപ്പിച്ച് അധികൃതർ ജയിലിെൻറ മുൻവശം മോടി കൂട്ടിയിരുന്നു. എന്നാൽ വിലയെന്തായാലും ഇലയും ചെടിയുെമല്ലാം തങ്ങൾ തിന്നുമെന്ന കഴുതകളുടെ ധാർഷ്ട്യം മൂലം ഒരു ചെടി പൂർണമായും നശിച്ചു. ഇത് അംഗീകരിക്കാനാകാതിരുന്ന ജയിലധികൃതർ ചെയ്ത തെറ്റിന് കഴുതകൾക്ക് നാലു ദിവസത്തെ ജയിൽവാസവും വിധിച്ചു.
ജയിലിനുള്ളിൽ നിർത്താതെ കരഞ്ഞ എട്ടു കഴുതകൾക്കും പ്രദേശത്തെ രാഷ്ട്രീയക്കാരനാണ് സഹായഹസ്തം നീട്ടിയത്. അദ്ദേഹം ജാമ്യത്തുക െകട്ടിെവച്ച് കഴുതകളെ ജയിലിൽ നിന്നിറക്കി. മൃഗങ്ങൾ ഇനിയും ചെടികൾ നശിപ്പിക്കാൻ സാധ്യതയുള്ളതിനാൽ അവ ജയിലിനകത്തേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
