Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രംപിന്‍റെ മകൻ...

ട്രംപിന്‍റെ മകൻ ഫ്ലാറ്റ്​ കച്ചവടത്തിന്​ ഡൽഹിയിലേക്ക്​

text_fields
bookmark_border
ട്രംപിന്‍റെ മകൻ ഫ്ലാറ്റ്​ കച്ചവടത്തിന്​ ഡൽഹിയിലേക്ക്​
cancel

ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ് ഡോ​ണ​ൾ​ഡ് ട്രം​പി​​െൻറ മ​ക​ൻ റി​യ​ൽ എ​സ്​​റ്റേ​റ്റ് ബി​സി​ന​സി​ന് ഡ​ൽ​ഹി​യി​ലേ​ക്ക്. ഗു​രു​ഗ്രാ​മി​ൽ നി​ർ​മി​ക്കു​ന്ന 47 നി​ല ട്രം​പ് ട​വേ​ഴ്സി​ൽ അ​ത്യാ​ഡം​ബ​ര ഫ്ലാ​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് ഡോ​ണ​ൾ​ഡ്​ ട്രം​പ്​ ജൂ​നി​യ​റു​മാ​യി സം​സാ​രി​ക്കാ​നും ഡി​ന്ന​റി​നും അ​വ​സ​ര​മൊ​രു​ക്കു​മെ​ന്ന് കാ​ണി​ച്ച് ത​ല​സ്ഥാ​ന​ത്തെ പ്ര​മു​ഖ പ​ത്ര​ങ്ങ​ളി​ൽ ഇ​ര​ട്ട​പ്പേ​ജ് പ​ര​സ്യം നി​റ​ഞ്ഞു. ഇൗ ​മാ​സം 22നു​മു​മ്പ് മു​റി ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് 23നാ​ണ് ഡി​ന്ന​ർ. 

‘ട്രം​പ് ഇ​വി​ടെ​യു​ണ്ട്, നി​ങ്ങ​ളെ ക്ഷ​ണി​ച്ചി​ട്ടു​ണ്ടോ’ എ​ന്നാ​ണ് അ​തി​സ​മ്പ​ന്ന​രെ ല​ക്ഷ്യ​മി​ടു​ന്ന ഫ്ലാ​റ്റ് നി​ർ​മാ​ണ​ത്തി​​െൻറ പ​ര​സ്യ​വാ​ച​കം. ട്രം​പി​​െൻറ മ​ക​​​െൻറ ചി​ത്ര​വും ഒ​പ്പ​മു​ണ്ട്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ വേ​രു​ള്ള വ​ൻ​കി​ട റി​യ​ൽ എ​സ്​​റ്റേ​റ്റ് ന​ട​ത്തി​പ്പു​കാ​ർ​കൂ​ടി​യാ​ണ് ട്രം​പ് കു​ടും​ബം. ഗു​രു​ഗ്രാ​മി​നു പു​റ​മെ മും​ബൈ, പു​ണെ, കൊ​ൽ​ക്ക​ത്ത എ​ന്നി​വി​ട​ങ്ങ​ളി​ലും ട്രം​പ്​ ട​വേ​ഴ്​​സ്​ വ​രു​ന്നു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വാ​ഗ്ദാ​നം ചെ​യ്യു​ന്ന ‘ബി​സി​ന​സ് ന​ട​ത്തി​പ്പ് എ​ളു​പ്പ​മാ​ക്ക​ൽ’ പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി മാ​റു​ക​യാ​ണ് ട്രം​പ് കു​ടും​ബം. 

ഡ​ൽ​ഹി ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​​െൻറ നി​ർ​മാ​ണം, ഉ​ട​മാ​വ​കാ​ശം, വി​ൽ​പ​ന എ​ന്നി​വ  ദ ​ട്രം​പ് ഒാ​ർ​ഗ​നൈ​സേ​ഷ​ന് ഇ​ല്ല. എം.​ത്രി.​എം ഹോം​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, ട്രി​ബെ​ക്ക ക്രി​യേ​റ്റേ​ഴ്സ് എ​ന്നി​വ​യു​ടെ സം​യു​ക്ത സം​രം​ഭ​മാ​യ ഒ​ലി​വ് റി​യ​ൽ​ക​ൺ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡാ​ണ് നി​ർ​മാ​താ​ക്ക​ൾ. ട്രം​പ് എ​ന്ന പേ​രും അ​ട​യാ​ള​വും ഉ​പ​യോ​ഗി​ക്കാ​ൻ ഇൗ ​ക​മ്പ​നി​ക്ക്​ ട്രം​പ്​ കു​ടും​ബം വ​ൻ​തു​ക​ക്ക് ലൈ​സ​ൻ​സ് കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ട്രം​പ് ട​വ​റി​ൽ താ​മ​സി​ക്കു​ന്നു​വെ​ന്ന​ത് അ​ന്ത​സ്സി​​െൻറ ചി​ഹ്ന​മാ​യി കാ​ണു​ന്ന അ​തി​സ​മ്പ​ന്ന​ർ ഫ്ലാ​റ്റ് ബു​ക്ക്​ ചെ​യ്യാ​ൻ തി​ര​ക്കു​കൂ​ട്ടു​മെ​ന്ന​ത്​ മു​ന്നി​ൽ​ക​ണ്ടാ​ണ് വ​മ്പ​ൻ പ​ര​സ്യ​ത്തി​​െൻറ അ​ക​മ്പ​ടി​യോ​ടെ​യു​ള്ള റി​യ​ൽ എ​സ്​​റ്റേ​റ്റ് ബി​സി​ന​സ്.

ബു​ക്കി​ങ്​ തു​ട​ങ്ങി​യ ദി​വ​സം​ത​ന്നെ ഗു​രു​ഗ്രാ​മി​ലെ 20 ഫ്ലാ​റ്റു​ക​ൾ 150 കോ​ടി രൂ​പ​ക്ക്​ ബു​ക്ക്​ ചെ​യ്​​തു​വെ​ന്നാ​ണ്​ എം.​ത്രി.​എം ഇ​ന്ത്യ ഡ​യ​റ​ക്​​ട​ർ പ​ങ്ക​ജ്​ ബ​ൻ​സാ​ൽ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. 250 ഫ്ലാ​റ്റു​ക​ൾ 2500 കോ​ടി രൂ​പ​ക്ക്​ വി​ൽ​ക്കാ​നാ​ണ്​ ല​ക്ഷ്യം. അ​നൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​മാ​ണ്​ ട്രം​പി​​​െൻറ മ​ക​ൻ ന​ട​ത്തു​ന്ന​തെ​ങ്കി​ലും, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​െ​ങ്ക​ടു​ക്കു​ന്ന ബി​സി​ന​സ്​ സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം പ്ര​സം​ഗി​ക്കു​ന്നു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsDonald Trump JuniorFlat BusinessDonald Trump
News Summary - Donald Trump Junior to India for Flat Business -India News
Next Story