ന്യൂഡൽഹി: ജസ്റ്റിസ് ലോയയുടെ ദുരൂഹമരണക്കേസിെൻറ വിചാരണക്കിടയിൽ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയോട് സുപ്രീംകോടതി ജഡ്ജി പൊട്ടിത്തെറിച്ചു. വ്യാജഏറ്റുമുട്ടൽ കേസിൽ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാക്ക് വേണ്ടി ഹാജരായ ഹരീഷ് സാൽവെ ലോയയുടെ മരണത്തിൽ അന്വേഷണം വേണ്ട എന്ന് പറയുന്ന മഹാരാഷ്ട്രസർക്കാറിന് വേണ്ടി ഹാജരാകുന്നതിനെ ദവെ ചോദ്യം ചെയ്തതാണ് പൊട്ടിത്തെറിയിലെത്തിച്ചത്. രണ്ട് ജഡ്ജിമാർ അടക്കം 12 പേരെ വിസ്തരിക്കാനുള്ള അപേക്ഷ ദവെ സമർപ്പിക്കുകയും ചെയ്തു.
തന്നെ ഒച്ചവെച്ച് തോൽപ്പിക്കേണ്ടെന്നും ഒരു ജഡ്ജി സംസാരിക്കുേമ്പാൾ താങ്കൾ അത് കേൾക്കണമെന്നും ദവെയോട് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആവശ്യപ്പെട്ടേപ്പാൾ ‘‘താങ്കൾ പറയുന്നത് ഞാൻ കേൾക്കില്ല’’ എന്ന് ദവെ പ്രതികരിച്ചു. ‘‘എങ്കിൽ താങ്കൾ പറയുന്നത് ഞാനും കേൾക്കില്ല മിസ്റ്റർ ദവെ’’ എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് തിരിച്ചടിച്ചു.
ഇൗ വിഷയത്തിൽ സത്യത്തിെൻറ ശബ്ദം അടക്കപ്പെട്ടിരിക്കുകയാണ് എന്ന് ദവെ ബോധിപ്പിച്ചു. ജസ്റ്റിസ് ലോയയുടെ മരണത്തിലെ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികളിൽ മനഃസാക്ഷിക്ക് അനുസരിച്ച് പ്രവർത്തിക്കാൻ ജഡ്ജിമാർ തയാറാകണമെന്ന് ദവെ ആവശ്യപ്പെട്ടു.
ബാർ കൗൺസിൽ ഒാഫ് ഇന്ത്യ സുപ്രീംകോടതിയിലെ തെൻറ അഭിഭാഷകവൃത്തി അവസാനിപ്പിക്കാൻ നോക്കുകയാെണന്നും ഇൗ കേസിൽ നീതി നടപ്പായിട്ടില്ലെന്ന് എല്ലാവർക്കും ആശങ്കയുണ്ട് എന്നും ദവെ പറഞ്ഞപ്പോൾ ഇൗ കേസിെൻറ എല്ലാ വശവും പരിശോധിക്കുമെന്ന് ബെഞ്ചിലുള്ളവർ ഉറപ്പുതന്നതാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പ്രതികരിച്ചു. തങ്ങളുടെ മനഃസാക്ഷി ശരിയാേണാ എന്ന് നോക്കേണ്ടത് എങ്ങനെയാണെന്ന് ദവെ പറയേണ്ട കാര്യമില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു.
അമിത് ഷാക്ക് വേണ്ടി നേരേത്ത വ്യാജ ഏറ്റുമുട്ടൽ കേസിൽ ഹാജരായ അഡ്വ. പല്ലവ് സിസോദിയ ജസ്റ്റിസ് ലോയയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹരജി സമർപ്പിച്ച മഹാരാഷ്ട്ര ബി.ജെ.പിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ബി.എച്ച്. ലോണിന് വേണ്ടി ഹാജരായി നടത്തിയ വാദം കേസ് അട്ടിമറിക്കാനാണെന്ന് ദവെ കുറ്റപ്പെടുത്തി. കേട്ടുകേൾവി തെളിവാക്കിയാണ് പല ആരാപണങ്ങളുമെന്നും ലോയയുടെ ഹരജികൾ ജഡ്ജിമാരുടെ വാർത്തസമ്മേളനത്തോടെ കോടതിയുടെ വിശ്വാസ്യതയെ ബാധിച്ചുവെന്നും സിസോദിയ പറഞ്ഞതാണ് ദവെയെ പ്രകോപിപ്പിച്ചത്.
താങ്കൾ എന്താണ് ചിന്തിക്കുന്നതെന്ന് ഞങ്ങൾ നോക്കുന്നില്ലെന്നും താങ്കൾക്ക് നരകത്തിലേക്കോ സ്വർഗത്തിലേേക്കാ എവിടെവേണമെങ്കിലും േപാകാമെന്നും സിസോദിയ മറുപടി നൽകി. ഇതോടെ സുപ്രീംകോടതിചുമരിൽ തൂങ്ങുന്ന മുൻ ചീഫ് ജസ്റ്റിസുമാരുടെ ചിത്രങ്ങളിലേക്ക് നോക്കി അവർ നമ്മെ കാണുന്നുണ്ടെന്ന് ഒാർക്കണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. സഭ്യേതരമായ വാക്കുകൾ ഒഴിവാക്കാൻ സിസോദിയയോട് ദവെ ആവശ്യപ്പെടുകയും ചെയ്തു.
മര്യാദ കൊടുത്ത് മര്യാദ വാങ്ങണമെന്ന് ജഡ്ജി പറഞ്ഞത് കേട്ട് സിസോദിയ ക്ഷമാപണം നടത്തി. വളരെ ജൂനിയറായി കോടതിയിൽ വന്ന തങ്ങൾ ഇത്തരമൊരു വിതാനത്തിലേക്ക് സംസാരം പോകുന്നത് കാണേണ്ടി വന്നിട്ടില്ലെന്നും ഇത് ക്രൂരമാണെന്നും ജഡ്ജി പറഞ്ഞു. എന്നാൽ, അമിത് ഷാക്ക് വേണ്ടി നേരേത്ത ഹാജരായ സാൽവെ മഹാരാഷ്ട്ര സർക്കാറിന് വേണ്ടി ഹാജരാകുന്നതാണ് ക്രൂരമെന്ന് ദവെ ഇടപെട്ടു. എന്തിനാണ് അമിത് ഷായെ രക്ഷിക്കാൻ അദ്ദേഹം ശ്രമിക്കുന്നതെന്നും ദവെ ചോദിച്ചു. അമിത് ഷാ സ്വയം സംരക്ഷിക്കാൻ ശേഷിയുള്ളവനാണെന്ന് സിസോദിയയാണ് ഇതിന് മറുപടി നൽകിയത്. മര്യാദ കൊടുത്താൽ ചിലപ്പോൾ മര്യാദ കിട്ടില്ലെന്ന് സാൽവെ കൂട്ടിച്ചേർക്കുകയും ചെയ്തു. വാദം ഫെബ്രുവരി ഒമ്പതിനും തുടരും.