Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​കോർപ്പറേറ്റുകളെ...

​കോർപ്പറേറ്റുകളെ വിമർശിക്കുന്ന സംസ്​കാരത്തോട്​ യോജിക്കാനാവില്ല- മോദി

text_fields
bookmark_border
​കോർപ്പറേറ്റുകളെ വിമർശിക്കുന്ന സംസ്​കാരത്തോട്​ യോജിക്കാനാവില്ല- മോദി
cancel

ന്യൂഡൽഹി: കോർപ്പറേറ്റുകളെ വിമർശിക്കുന്ന സംസ്​കാരത്തോട്​ യോജിക്കാനാവില്ലെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര​ മോദി. വ്യവസായത്തിനൊപ്പം സാമൂഹിക പ്രവർത്തനങ്ങൾ കൂടി കോർപ്പറേറ്റുകൾ നടത്തുന്നുണ്ട്​. അവരെ വിമർശിക്കുക എന്നത്​​ ഫാഷനായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നികുതി അടക്കുക എന്നത്​ മാത്രമല്ല ജനങ്ങളുടെ ഉത്തരവാദിത്തം. അതിനുമപ്പുറം സാമൂഹികമാറ്റത്തിനായി പൗരൻമാർ പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യവസായികളെ കുറിച്ച്​ തെറ്റായ ചിത്രമാണ്​ ഇപ്പോൾ രാജ്യത്ത്​ നില നിൽക്കുന്നത്​. ഇത്​ അംഗീകരിക്കാനാവില്ലെന്നും മോദി പറഞ്ഞു. ​െഎ.ടി പ്രൊഫഷണലുകളുടെ പരിപാടിയിൽ സംസാരിക്കു​േമ്പാഴാണ്​ മോദി കോർപ്പറേറ്റുകളെ പിന്തുണച്ച്​ രംഗത്തെത്തിയത്​.

ഇത്​ രണ്ടാം തവണയാണ്​ കോർപ്പറേറ്റുകൾക്ക്​ പിന്തുണയുമായി പ്രധാനമന്ത്രി രംഗത്തെത്തുന്നത്​. കഴിഞ്ഞ ജൂലൈയിൽ കോർപ്പറേറ്റുകൾ രാജ്യത്തി​​​െൻറ വികസനത്തിനായി സംഭാവന നൽകുമെന്ന്​ നരേന്ദ്രമോദി വ്യക്​തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam newsCorporates
News Summary - 'Don’t Agree With Culture of Criticising Corporates-India news
Next Story