Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമെഹുൽ ചോക്​സിയെ...

മെഹുൽ ചോക്​സിയെ അനധികൃത കുടിയേറ്റക്കാരനായി പ്രഖ്യാപിച്ച്​ ഡൊമിനിക്ക

text_fields
bookmark_border
മെഹുൽ ചോക്​സിയെ അനധികൃത കുടിയേറ്റക്കാരനായി പ്രഖ്യാപിച്ച്​ ഡൊമിനിക്ക
cancel

പഞ്ചാബ്​ നാഷനൽ ബാങ്കിൽനിന്ന്​ 13,500 കോടിയുടെ വായ്​പാതട്ടിപ്പ്​ നടത്തി വിദേശത്തേക്ക്​ മുങ്ങിയ വ​ജ്രവ്യാപാരി മെഹുൽ ചോക്​സിയെ 'അനധികൃത കുടിയേറ്റക്കാരനാ'യി പ്രഖ്യാപിച്ച്​ കരീബിയൻ ദ്വീപു രാജ്യമായ ഡൊമിനിക്ക. കുടിയേറ്റ, പാസ്​പോർട്ട്​​ നിയമത്തിലെ വകുപ്പുകളനുസരിച്ചാണ്​ ചോക്​സിയെ ഡൊമിനിക്കയിലെ ദേശീയ സുരക്ഷ, ആഭ്യന്തര മന്ത്രാലയം അനധികൃത കുടിയേറ്റക്കാരനായി പ്രഖ്യാപിച്ചത്​. ചോക്​സിയെ ഡൊമിനിക്കയിൽനിന്ന്​ പുറത്താക്കാൻ മന്ത്രാലയം പൊലീസിന്​ നിർദേശം നൽകി.

ഇന്ത്യയിലേക്ക്​ നാടുകടത്തുന്നതുൾപ്പെടെ നടപടികൾക്ക്​ ആക്കം കൂട്ടുന്നതാകും പ്രഖ്യാപനമെന്നാണ്​ സൂചന. അനധികൃത കുടിയേറ്റക്കാരനാകു​ന്നതോടെ ഡൊമിനിക്കയിൽ പ്രവേശനത്തിന്​ ചോക്​സിക്ക്​ വിലക്കുണ്ടാകും.

കോടതിയിൽ സമർപ്പിച്ച രേഖയിലാണ്​ രാജ്യത്തേക്ക്​ പ്രവേശനം വിലക്കിയ ഉത്തരവുള്ളത്​. വായ്​പാതട്ടിപ്പ്​ നടത്തി നാടുവിട്ട ചോക്​സി ആൻറിഗ്വ പൗരത്വം നേടുകയും 2018 മുതൽ അവിടെ കഴിയുകയുമായിരുന്നു. അതിനിടെ, മേയ്​ 23ന്​ ആൻറിഗ്വയിൽനിന്ന്​ അനുമതിയില്ലാതെ ഡൊമിനിക്കയിലേക്ക്​ സുഖവാസത്തിന്​ എത്തിയതാണ്​ കുരുക്കായത്​.

ആൻറിഗ്വയിലെ ജോളി ഹാർബറിൽനിന്ന്​ തട്ടിക്കൊണ്ടുപോയതാണെന്ന്​ ചോക്​സിയുടെ അഭിഭാഷകർ വാദിച്ചെങ്കിലും കോടതി സമ്മതിച്ചില്ല. ആൻറിഗ്വക്കാരെയും ഇന്ത്യക്കാരെയും പോലെ തോന്നിക്കുന്ന പൊലീസുകാരാണ്​ ബോട്ടിൽ കടത്തിയതെന്നായിരുന്നു വാദം. എന്നാൽ, ഡൊമിനിക്കയിലെത്തി രണ്ടു ദിവസം കഴിഞ്ഞ്​ മേയ്​ 25നാണ്​ അറസ്​റ്റ്​​ ചെയ്​തതെന്ന്​ പൊലീസ്​ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bank loan scamMehul Choksi
News Summary - Dominica declares Mehul Choksi an illegal immigrant
Next Story