Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range പാചകവാതക വില വീണ്ടും കൂട്ടി
text_fieldsbookmark_border
Listen to this Article
കൊച്ചി: ഒരുമാസത്തിനിടെ രണ്ടാമത്തെ വില വർധനയിലൂടെ ഗാർഹിക പാചകവാതക സിലിണ്ടറിന് കൊച്ചിയിൽ വില 1010 രൂപ. ഗാർഹിക സിലിണ്ടറിന് 3.50 രൂപയും വാണിജ്യ സിലിണ്ടറിന് ഏഴു രൂപയുമാണ് കൂട്ടിയത്. ഇതോടെ സംസ്ഥാനത്ത് എല്ലായിടത്തും ഗാർഹിക സിലിണ്ടർ വില 1010 രൂപ കടന്നു. തിരുവനന്തപുരത്ത് 1012 രൂപ, കോഴിക്കോട് 1011.50 രൂപ എന്നിങ്ങനെയാണ് വില.
19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില എറണാകുളത്ത് 2357.50 രൂപ, തിരുവനന്തപുരത്ത് 2376.50 രൂപ, കോഴിക്കോട് 2387 രൂപ എന്നിങ്ങനെയായി. മേയ് നാലിന് ഗാർഹിക സിലിണ്ടറിന് 50 രൂപ കൂട്ടിയിരുന്നു. വാണിജ്യ സിലിണ്ടറിന് മേയ് ഒന്നിന് 102.50 രൂപയും വർധിപ്പിച്ചു.
ഈവർഷം മൂന്നുതവണയായി ഗാർഹിക സിലിണ്ടർ വില 103.50 രൂപയാണ് കൂട്ടിയത്. വാണിജ്യ സിലിണ്ടറിന് ഈവർഷം എട്ടുതവണയായി 375 രൂപയും കൂട്ടി.
Next Story
