Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീട്ടുജോലിക്കാരിയെ മർദ്ദിച്ച് മുടിമുറിച്ച് ദമ്പതികൾ
text_fieldsbookmark_border
Listen to this Article
ന്യൂഡൽഹി: വീട്ടുജോലിക്കാരിയായ 48കാരിയെ തൊഴിലുടമകൾ മർദ്ദിച്ച് മുടിമുറിച്ചുകളഞ്ഞതായി പരാതി. വെസ്റ്റ് ഡൽഹിയിലെ രജൗരി ഗാർഡനിൽ ഞായറാഴ്ചയാണ് സംഭവം. പശ്ചിമ ബംഗാളിലെ സിലിഗുരി സ്വദേശിയായ രജനിക്കാണ് ദുരനുഭവം.
ഇവർ ഇപ്പോൾ ചികിത്സയിലാണ്. പ്രതിമാസം 7,000 രൂപക്കായിരുന്നു രജനി അഭിനീത് എന്നയാളുടെ വീട്ടിൽ പണിക്ക് നിന്നത്. തൊഴിലാളികളെ നൽകുന്ന ഒരു ഏജൻസിയാണ് ഇവരെ വീട്ടിൽ ജോലിക്ക് നിയമിച്ചത്. അഭിനീതും ഭാര്യയും തന്നെ നിരന്തരം ശാരീരികമായി ക്രൂരമായി മർദ്ദിക്കുമായിരുന്നുവെന്ന് രജനി പറഞ്ഞു.
ജോലിക്ക് നിർത്തിയ ഏജൻസി ഉടമ എത്തിയപ്പോൾ രജനി അവശനിലയിൽ മൂത്രത്തിൽ കിടക്കുകയായിരുന്നു. ഇയാൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി അഭിനീതിനും ഭാര്യക്കുമെതിരെ കേസെടുത്തു.
Next Story

