കശ്മീർ ജയിൽ ഡി.ജി.പിയുടെ കൊല: വീട്ടുജോലിക്കാരൻ അറസ്റ്റിൽ
text_fieldsശ്രീനഗർ: ജമ്മു-കശ്മീർ ജയിൽ ഡി.ജി.പി ഹേമന്ത് കുമാർ ലോഹ്യ കൊല്ലപ്പെട്ട കേസിൽ പ്രതി പിടിയിൽ. വീട്ടുജോലിക്കാരനായ യാസിർ അഹ്മദ് ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രിയാണ് ഡി.ജി.പിയെ വീട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്നു യാസർ ഓടിരക്ഷപ്പെടുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
പ്രതി ആറു മാസത്തോളമായി ഹേമന്ത് കുമാറിന്റെ വീട്ടിൽ ജോലിചെയ്തുവരുകയാണ്. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെടുത്തു. സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. 57കാരനായ ഹേമന്ത് കുമാർ ലോഹ്യ കഴിഞ്ഞ ആഗസ്റ്റിലാണ് ജയിൽ ഡി.ജി.പിയായി നിയമിതനായത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

