രാജ്യത്ത് ആഭ്യന്തര വിമാന സർവിസുകൾ പുനരാരംഭിച്ചു
text_fieldsന്യൂഡൽഹി: രാജ്യത്ത് ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ച ആഭ്യന്തര വിമാന സർവിസ് വീണ്ടും പുനരാരംഭിച്ചു. രണ്ടുമാസത്തെ ഇടവേളക്ക് ശേഷമാണ് വിമാന സർവിസുകൾ തുടങ്ങിയത്. ആന്ധ്രപ്രദേശ്, പശ്ചിമബംഗാൾ ഒഴികെയുള്ള സംസ്ഥാനങ്ങളിലാണ് വിമാന സർവീസുകൾ പുനരാരാംഭിച്ചത്. ആന്ധ്രയിൽ നാെളയും ബംഗാളിൽ വ്യാഴാഴ്ചയുമായിരിക്കും സർവിസ് പുനരാരംഭിക്കുക. രാജ്യതലസ്ഥാനമായ ഡൽഹിയിൽ നിന്ന് 380 വിമാന സർവിസുകളാണ് ഉണ്ടാകുക.
ആഭ്യന്തര വിമാന സർവിസ് പുനരാരംഭിക്കുന്നതിനെതിരെ നിരവധി സംസ്ഥാനങ്ങൾ നേരത്തേ എതിർപ്പ് അറിയിച്ചിരുന്നു. രോഗബാധിതർ ഏറ്റവും കൂടുതലുള്ള മഹാരാഷ്ട്ര കൂടാതെ പശ്ചിമബംഗാൾ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് കേന്ദ്രസർക്കാരിനെ എതിർപ്പ് അറിയിച്ചിരുന്നത്. എന്നാൽ സർവിസുകൾ പുനരാരംഭിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽനിന്ന് പിന്നീട് മഹാരാഷ്ട്ര പിന്മാറി. മുംബൈയിൽനിന്നും അവിടേക്കുമായി 25 വിമാന സർവിസുകൾക്ക് തിങ്കളാഴ്ച അനുമതി നൽകുമെന്ന് സംസ്ഥാന മന്ത്രി നവാബ് മാലിക്ക് അറിയിക്കുകയായിരുന്നു. ആഭ്യന്തര വിമാന സർവിസുകൾ തുടങ്ങാൻ ഇനിയും സാവകാശം വേണമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സർവിസുകൾ ആരംഭിക്കാനുള്ള തീരുമാനം.
കർശന ഉപാധികളോടെയാണ് രാജ്യത്ത് ആഭ്യന്തര വിമാന സർവിസ് പുനരാരംഭിച്ചത്. യാത്രക്കാർ നിർബന്ധമായും ആരോഗ്യസേതു ആപ് ഡൗൺലോഡ് ചെയ്തിരിക്കണം. യാത്ര ആരംഭിക്കുേമ്പാഴും അവസാനിക്കുേമ്പാഴും യാത്രക്കാർ തെർമൽ സ്കാനിങ്ങിന് വിധേയമാകണം. രോഗലക്ഷണമില്ലാത്തവരെ മാത്രമേ യാത്രക്കായി അനുവദിക്കൂ. എല്ലാ ഘട്ടത്തിലും സാമൂഹിക അകലം ഉറപ്പുവരുത്തണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
അതേസമയം, കേരത്തിൽ എത്തുന്ന എല്ലാ യാത്രക്കാർക്കും 14 ദിവസത്തെ വീട്ടുനിരീക്ഷണം നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ ഡൽഹിയിൽ എത്തുന്നവർക്ക് ക്വാറൻറീൻ നിർബന്ധമില്ലെന്ന് ഡൽഹി സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 14 ദിവസേത്തക്ക് ആരോഗ്യം സ്വയം നിരീക്ഷിക്കാനാണ് ഡൽഹി സർക്കാരിെൻറ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
