Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിമാന ടിക്കറ്റ്​...

വിമാന ടിക്കറ്റ്​ നിരക്ക്​ സർക്കാർ നിശ്​ചയിക്കും;2000 മുതൽ 18,000 വരെ

text_fields
bookmark_border
domestic-flight
cancel

ന്യൂഡൽഹി: മൂന്ന് മാസത്തേക്ക്​ വിമാന ടിക്കറ്റ്​ നിരക്കുകൾ സർക്കാർ നിശ്​ചയിക്കും. വ്യോമയാന മന്ത്രി ഹർദീപ്​ സിങ്​പുരിയാണ്​ ഇക്കാര്യം അറിയിച്ചത്​​. ഒരു റൂട്ടിലെ കൂടിയ നിരക്കും കുറഞ്ഞ നിരക്കുമാണ്​ സർക്കാർ നിശ്​ചയിക്കുക. മുംബൈ-ഡൽഹി വിമാനത്തിന്​ 3500-10,000 രൂപ വരെയായിരിക്കും  നിരക്ക്​.

വിമാനയാത്രയെ ഏഴ്​ കാറ്റഗറികളാക്കി തിരിക്കുമെന്നും വ്യോമയാനമന്ത്രാലയം അറിയിച്ചു. 0-40 മിനിട്ട്​, 40-60, 60-90, 90-120, 120-150, 150-180, 180-210 എന്നിങ്ങനെ സമയത്തി​​​​െൻറ അടിസ്ഥാനത്തിലാണ്​ ടിക്കറ്റ്​ നിരക്കുകൾ നിശ്​ചയിക്കുക. 40 മിനിട്ടിൽ താഴെയുള്ള യാത്രകൾക്ക്​ 2000 മുതൽ 6000 വരെയാണ്​ നിരക്ക്​. 40-60 മിനിട്ടിന്​ 2500-7500 വരെയാണ്​ നിരക്ക്​. 90-120 മിനിട്ട്​ യാത്രക്ക്​ 3500-10000 രൂപയും 120-150 മിനിട്ട്​ യാത്രക്ക്​ 4500 മുതൽ 13,000 രൂപയുമായിരിക്കും നിരക്ക്​. 150-180 മിനിട്ട്​ വരെ 5,500 മുതൽ 15,700 വരെയായിരിക്കും നിരക്ക്​. 180 മുതൽ 210 മിനിട്ട്​ യാത്രക്ക്​ 6500 മുതൽ 18,600 രൂപയും നൽകണം. 

തിങ്കളാഴ്​ച മുതലാണ്​ ഇന്ത്യയിൽ വിമാന സർവീസ്​ തുടങ്ങുക. വിമാനത്താവളങ്ങളിൽ പ്രവേശിക്കുന്നതിനു മുമ്പ്​ യാത്രക്കാർ തെർമൽ സ്​ക്രീനിങ്​ പരിശോധനക്ക്​ വിധേയമാകണം. എല്ലാവരുടെയും മൊബൈലിൽ ആരോഗ്യസേതു ആപ്​ ഡൗൺലോഡ്​ ചെയ്​തിരിക്കണം തുടങ്ങിയ കർശന വ്യവസ്ഥകൾ യാത്രക്കാർ പാലിക്കണം. മാർച്ച്​ 25 മുതലാണ്​ ലോക്​ഡൗണിനെ തുടർന്ന്​ രാജ്യത്ത്​ വിമാന സർവീസ്​ നിർത്തിവെച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscovid 19lockdown
News Summary - Domestic air flight-India news
Next Story