'നിന്നെ പോലെയുള്ള നായകളെ കല്ലെറിഞ്ഞോടിക്കും': സാമൂഹ്യപ്രവർത്തകയോട് പൊലീസ് ഓഫിസർ
text_fieldsന്യൂഡല്‍ഹി: ഛത്തിസ്ഗഢിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ ബസ്തര്‍ ഐ.ജി എസ്.പി കല്ലൂരിയുടെ ഭീഷണി. മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ ബസ്തറിലെ ബിജാപുരില്‍ ആദിവാസി സ്ത്രീകള്‍ പൊലീസിന്‍െറ ലൈംഗിക പീഡനത്തിരയായിരുന്നു. ഈ സംഭവം പുറംലോകത്ത് എത്തിക്കുകയും ഇവര്‍ക്ക് നിയമസഹായമടക്കം ചെയ്തുകൊടുക്കുന്നവര്‍ക്ക് നേരെയാണ് ഐ.ജിയുടെ ഭീഷണി.
‘നായ്ക്കളെ കണ്ടാല്‍ കല്ളെറിയുന്നതുപോലെ നിങ്ങളെ കണ്ടാലും കല്ളെറിയണം. നിങ്ങളാരും ഭരണഘടനക്ക് മുകളില്ല. മാവോയിസ്റ്റുകളേയും അവരുടെ പട്ടികളായ നിങ്ങളേയും ബസ്തറില്‍നിന്ന് ഇല്ലതാക്കും’ -മനുഷ്യവകാശപ്രവര്‍ത്തകര്‍ക്ക് ഐ.ജി അയച്ച സന്ദേശങ്ങളില്‍ ചിലതാണിത്.

മനുഷ്യാവകാശ പ്രവര്‍ത്തക ബേലിയ ഭട്ടിയയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം ഒരു സംഘം അതിക്രമിച്ച് കയറിയിരുന്നു. ബസ്തര്‍ വിട്ടുപോകണമെന്നും ഇല്ളെങ്കില്‍ വീടടക്കം കത്തിച്ചുകളയുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതത്തേുടര്‍ന്ന് ബേലിയക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി അഭിഭാഷക പോളി സ്വാതിജ, സിനിമ സംവിധായിക വാണി സുബ്രഹ്മണ്യന്‍, സന്ദീപ് സിങ് തുടങ്ങിയവര്‍ കല്ലൂരിയെ ബന്ധപ്പെട്ടപ്പോഴായിരുന്നു ഐ.ജിയുടെ ഭീഷണി.
ബസ്തര്‍ ജില്ലയിലെ ബിജാപുരില്‍ 2015 ഒകടോബറിലാണ് നിരവധി ആദിവാസി സ്ത്രീകള്‍ക്കു നേരെ പൊലീസിന്‍െറ പീഡനം നടന്നത്. കാഴ്ചയില്ലാത്ത 14 വയസ്സുകാരിയെ അടക്കം മൂന്നു പേരെ കൂട്ട ബലാത്സംഗത്തിരയാക്കി. അതേസമയം, ബേലിയ ഭട്ടിന് പിന്തുണയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത് എത്തി. ബേലിയക്ക് എല്ലാവിധ സുരക്ഷയും നല്‍കണമെന്നും രാഹുല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
