ടോമിയും ജെല്ലിയും രണ്ടു നായ്ക്കളാണ്: ഇരുവരുടെ വിവാഹം ആഘോഷമായി, ക്ഷണക്കത്ത് നൽകിയത് 100 പേർക്ക്
text_fieldsകഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശിലെ അലിഗഡിൽ വേറിട്ട വിവാഹം നടന്നത്. വരനും വധുവും രണ്ടുനായ്ക്കൾ. ടോമിയും സഖിയായി ജെല്ലിയുമാണിവിടെ താരങ്ങളായത്. സുഖ് രാവലിയിലെ മുൻ ഗ്രാമത്തലവൻ ദിനേശ് ചൗധരിയുടെ വളർത്തുനായയാണ് ടോമി. അത്തൗളിയിലെ തിക്രി റായ്പൂർ സ്വദേശി ഡോ. രാംപ്രകാശ് സിങ്ങിന്റെ വീട്ടിൽ നിന്നായിരുന്നു വധു ജെല്ലി.
ദോൽ മേളം, നൃത്ത ചുവടുകൾ, ഘോഷ യാത്ര അങ്ങനെ നായ്ക്കളുടെ വിവാഹം നാടിന്റെ ആഘോഷമായി. വിവാഹ ഘോഷയാത്ര സാധാരണ വിവാഹത്തിന് സമാനമായിരുന്നു.
മകരസംക്രാന്തി ദിനമായ ജനുവരി 14നായിരുന്നു രണ്ട് നായ്ക്കളുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. ജെല്ലിയുടെ കുടുംബത്തിലെ ആളുകൾ ടോമിക്ക് നേരെ തിലകം ചാർത്തുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. വധുവിന്റെ ആളുകൾ വരന്റെ നാട്ടിലെത്തി
ടോമിക്ക് തിലകക്കുറി ചാർത്തി. പിന്നെ ടോമിയുടെ ആളുകളുടെ വക ദോൾമേളത്തോടെയുള്ള നൃത്തം. ശേഷം ദമ്പതിമാർ മാല കൈമാറി. തുടർന്ന്, ഗംഭീരമായ വിരുന്ന്. കല്യാണത്തിനായി ചെലവഴിച്ചത് അരലക്ഷം രൂപ. ഹൈന്ദവ ആചാരപ്രകാരമുള്ള ആർഭാടങ്ങളോടെ നടന്ന വിവാഹത്തിന് നൂറോളം ക്ഷണക്കത്ത് അയച്ചാണ് വിരുന്നിന് ആളെ കൂട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

