ബൗ ബൗ; എല്ലാരും വോട്ട് ചെയ്യണേ
text_fieldsമുംബൈ: വോട്ടുതേടി രാഷ്ട്രീയക്കാര്‍ കവലകളിലും വീടുകളിലും എത്തുന്നത് പതിവ് കാഴ്ച. എന്നാല്‍, മുംബൈ നഗരത്തില്‍ ഇതാ അസാധാരണ കാഴ്ച. അമാന്തം കാട്ടാതെ ബൃഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കാന്‍ നഗരവാസികളോട് അഭ്യര്‍ഥനയുമായി തെരുവിലിറങ്ങിയത് നായ്ക്കള്‍. നാവുകൊണ്ടല്ല അവരുടെ അഭ്യര്‍ഥന. സന്ദേശങ്ങള്‍ എഴുതിവെച്ച ടീഷര്‍ട്ട് അണിഞ്ഞാണിത്.
‘വോട്ടവകാശം ഞങ്ങള്‍ക്കല്ല; നിങ്ങള്‍ക്കു മാത്രമാണുള്ളത്്‘, ‘ഞങ്ങളുടെ കൈയില്‍ വോട്ടേഴ്സ് കാര്‍ഡും ആധാര്‍ കാര്‍ഡുമില്ല. എന്നാല്‍, നിങ്ങള്‍ക്ക് അവയുണ്ട്. അവ വിനിയോഗിക്കുക’ തുടങ്ങിയ സന്ദേശങ്ങളാണ് നായ്ക്കളുടെ ടീഷര്‍ട്ടില്‍ എഴുതിവെച്ചത്. നഗരസഭാ തെരഞ്ഞെടുപ്പിലെ പോളിങ് 45 ശതമാനം കടക്കാത്ത സാഹചര്യത്തിലാണ് ഈ നീക്കം. സന്നദ്ധ സംഘടനകളായ മുക്തി ഫൗണ്ടേഷന്‍, ഓഹ് മൈ ഡോഗ് എന്നിവരാണ് നായ്ക്കളുടെ റാലി സംഘടിപ്പിച്ചത്. 21 നാണ് നഗരസഭാ തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
