Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനായെ സ്​കൂട്ടറിൽ...

നായെ സ്​കൂട്ടറിൽ കെട്ടിവലിച്ച്​ ക്രൂരത; വഴി തടഞ്ഞപ്പോൾ ഉപേക്ഷിച്ച്​ കടന്നുകളഞ്ഞു

text_fields
bookmark_border
Dog tied to scooty, dragged on road in Punjabs Patiala
cancel

പാട്യാല: സ്​കൂട്ടിയിൽ സഞ്ചരിക്കുന്ന സ്​ത്രീകൾ നായെ കയറുകൊണ്ട്​ കെട്ടിവലിച്ചു. പഞ്ചാബിലെ പാട്യാലയിലാണ്​ സംഭവം. സി.സി.ടി.വിയിൽ ദൃ​ശ്യങ്ങൾ പതിഞ്ഞതോടെയാണ്​ ക്രൂരത പുറംലോകമറിഞ്ഞത്​. പാട്യാല ന്യൂ സെഞ്ചുറി എൻക്ലേവിലൂടെ രണ്ട്​ സ്​ത്രീകളാണ്​ സ്​കൂട്ടറിൽ പരിക്കേറ്റ നായെ കെട്ടിവലിച്ചുകൊണ്ട്​ പോയത്​. ഇതുകണ്ട പ്രദേശത്തെ കുട്ടികൾ വാഹനം തടയുകയായിരുന്നുവെന്ന്​ പൊലീസ്​ പറയുന്നു. ഇതോടെ സ്​ത്രീകൾ പരിക്കേറ്റ നായെ ഉപേക്ഷിച്ച്​ കടന്നുകളഞ്ഞു.

മൃഗങ്ങളോടുത്ത ക്രൂരത തടയൽ നിയമപ്രകാരം സംഭവത്തിൽ കേസ്​ എടുത്തതായി സെഞ്ചുറി എൻക്ലേവ്​ പൊലീസ്​ സ്​റ്റേഷൻ എസ്​.എച്ച്​.ഒ ഗുർമീത്​ സിങ്​ പറഞ്ഞു. സ്​ത്രീകൾക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PunjabPatialaDog tieddog dragged
Next Story