Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവളർത്തുനായ്​ക്കായി എയർ...

വളർത്തുനായ്​ക്കായി എയർ ഇന്ത്യയുടെ മുഴുവൻ ബിസിനസ്​ ക്ലാസ്​ സീറ്റുകളും ബുക്ക്​ ചെയ്​ത്​ ഇന്ത്യൻ വ്യവസായി

text_fields
bookmark_border
Dog
cancel
camera_alt

Representative Image

മുംബൈ: വളർത്തുനായ്​ക്കായി എയർ ഇന്ത്യ വിമാനത്തിലെ മുഴുവൻ ബിസിനസ്​ ക്ലാസ്​ സീറ്റുകളും ബുക്ക്​ ചെയ്​ത്​ ഇന്ത്യൻ വ്യവസായി. എ.ഐ 671 എയർ ഇന്ത്യ വിമാനത്തിൽ ബുധനാഴ്ച രാവിലെയായിരുന്നു നായുടെ ആഡംബര യാത്ര.

മുംബൈയിൽനിന്ന്​ ചെന്നൈ വരെ രണ്ടുമണിക്കൂർ യാ​ത്രക്കായി 2.5 ലക്ഷം രൂപയാണ്​ നായുടെ ഉടമ മുടക്കിയത്​. വളർത്തുനായ്​ക്കായി മുഴുവൻ ബിസിനസ്​ ക്ലാസ്​ ടിക്കറ്റുകളും വാങ്ങിയ വ്യവസായിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എയർ ഇന്ത്യ മുംബൈ -ചെന്നൈ യാത്രയുടെ ഒരു ബിസിനസ്​ ക്ലാസ്​ ടിക്കറ്റിന്​ 20,000 രൂപയാണ്​. ഇതിൽ 12 സീറ്റുകളും ഉൾപ്പെടും. തന്‍റെ നായ്​ യാതൊരു ബുദ്ധിമുട്ടുകളും കൂടാതെ സഞ്ചരിക്കാനാണ്​ വ്യവസായി മുഴുവൻ ടിക്കറ്റുകളും വിലക്കെടുത്തതെന്നാണ്​ വിവരം.

എയർ ഇന്ത്യ ബിസിനസ്​ ക്ലാസ്​ ടിക്കറ്റിൽ മുമ്പും വളർത്തുനായ്​ക്കൾ യാത്ര ചെയ്​തിട്ടുണ്ട്​. എന്നാൽ ആദ്യമായാണ്​ ഒരു നായ്​ക്കായി മുഴുവൻ ബിസിനസ്​ ക്ലാസ്​ ടിക്കറ്റുകളും വാങ്ങുന്നത്​.

പാസഞ്ചർ കാബിനിൽ വളർത്തുമൃഗങ്ങളെ അനുവദിക്കുന്ന ഏക ഇന്ത്യൻ വിമാന കമ്പനിയാണ്​ എയർ ഇന്ത്യ. ഒരു വിമാനത്തിൽ പരമാവധി രണ്ടു വളർത്തുമൃഗങ്ങളെയാണ്​ ഇരുത്തുക. അവസാന നിരയിലെ രണ്ടുവരികളാണ്​ വളർത്തുമൃഗങ്ങൾക്കായി അനുവദിക്കുക. കഴിഞ്ഞവർഷം ജൂൺ മുതൽ സെപ്​റ്റംബർ വരെ എയർ ഇന്ത്യ 2000 വളർത്തുമൃഗങ്ങളുമായി ആഭ്യന്തര യാത്രകൾ നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DogBusiness Classair india
News Summary - Dog owner books entire Air India business class cabin for pet
Next Story