1000 കിലോ പട്ടിയിറച്ചി പിടികൂടി
text_fieldsചെന്നൈ: ജോധ്പുർ എക്സ്പ്രസ് ട്രെയിനിൽനിന്ന് പട്ടിയിറച്ചി ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. രാജസ്ഥാനിൽനിന്ന് ശനിയാഴ്ച രാവിലെ ചെന്നൈ എഗ്മോർ സ്റ്റേഷനിലെത്തിയ ട്രെയിനിലാണ് തെർമോകോൾ െഎസ് പെട്ടികളിൽ സൂക്ഷിച്ചനിലയിൽ പട്ടിയിറച്ചി റെയിൽവേ പൊലീസ് കണ്ടെടുത്തത്. ആദ്യം ഇത് മാട്ടിറച്ചിയാണെന്നാണ് കരുതിയത്. രണ്ടു പെട്ടികളിലായി ഏകദേശം 1000 കിലോ പട്ടിയിറച്ചിയാണ് ഉണ്ടായിരുന്നത്. പാക്കറ്റിനു പുറത്ത് ഉണ്ടായിരുന്ന വിലാസത്തിെൻറ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു.
വിവരം ചെന്നൈ കോർപറേഷനിലെ ആരോഗ്യവകുപ്പ് അധികൃതരെയും അറിയിച്ചു. ചെറു ബിരിയാണി കടകളിലും തട്ടുകടകളിലും മറ്റും വിതരണം ചെയ്യാനിരുന്നതാണെന്ന് കരുതപ്പെടുന്നു.ഗുണമേന്മ കുറഞ്ഞ ഇറച്ചി വിഭവങ്ങൾ വിൽപന നടത്തുന്നതായി അധികൃതർക്ക് ഇൗയിടെ പരാതികൾ ലഭിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് ട്രെയിനിൽനിന്ന് പട്ടിയിറച്ചി ശേഖരം പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
