തെരുവുനായ്ക്കളെ മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ മൃഗസ്നേഹികൾ; പ്രതികരണവുമായി മനേക ഗാന്ധിയും
text_fieldsന്യൂഡൽഹി: തെരുവുനായ്ക്കളെ പൊതുയിടങ്ങളിൽ നിന്ന് മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ മൃഗസ്നേഹികൾ. എ.ബി.സി നിയമങ്ങളുടെ ലംഘനമാണ്സുപ്രീംകോാടതി ഉത്തരവെന്നാണ് മൃഗസ്നേഹികളുടെ വാദം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോട് സ്കൂളിൽ നിന്നും ആശുപത്രികളിൽ നിന്നും റെയിൽവേ സ്റ്റേഷനുകളിൽ നിന്നും നായ്ക്കളെ മാറ്റണമെന്നാണ് കോടതി ഉത്തരവ്. എന്നിട്ട് മതിലുകൾ കെട്ടണമെന്നും കോടതി പറയുന്നു. ബസ് സ്റ്റോപ്പിലും റെയിൽവേ സ്റ്റേഷനിലും മതിൽ കെട്ടാൻ സാധിക്കുമോ. നായ്കൾ തിരിച്ചെത്തുന്നത് എങ്ങനെ തടയാനാകുമെന്ന് മുൻ കേന്ദ്രമന്ത്രി മനേക ഗാന്ധി ചോദിച്ചു.
നായ്ക്കളെ മാറ്റുന്നത് മൂലമാണ് 95 ശതമാനം നായകടി കേസുകൾ ഉണ്ടാവുന്നത്. 35 ലക്ഷം തെരുവ്നായ്ക്കളെയാണ് അവരുടെ ആവാസസ്ഥലത്ത് നിന്ന് മാറ്റേണ്ടത്. അവർ എവിടേക്ക് പോകും. ഇവിടെ ഷെൽറ്ററുകളില്ല. ഷെൽറ്റർ നിർമിച്ചാലും ആര് അതിന് ഫണ്ട് നൽകുമെന്നും മനേക ഗാന്ധി ചോദിച്ചു. 700 ജില്ലകൾക്കായി 700 എ.ബി.സി സെന്ററുകളാണ് വേണ്ടത്. എന്നാൽ, നിലവിൽ 50 ജില്ലകളിൽ മാത്രമാണ് എ.ബി.സി സെന്ററുകൾ ഉള്ളതെന്നും മനേക ഗാന്ധി പറഞ്ഞു.ആഗസ്റ്റ് 11ന് പുറപ്പെടുവിച്ചത് പോലെ പ്രശ്നങ്ങൾ നിറഞ്ഞതാണ് ഈ വിധിയുമെന്നും നമുക്ക് ആവശ്യത്തിന് ഷെൽട്ടറുകളില്ലെന്നും മൃഗസ്നേഹികൾ വ്യക്തമാക്കി.
പൊതുസ്ഥലങ്ങളിൽനിന്നും തെരുവു നായ്ക്കളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റണമെന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ, സ്പോർട്സ് കോംപ്ലക്സുകൾ ഉൾപ്പെടെയുള്ള പൊതു ഇടങ്ങളിൽനിന്നെല്ലാം അടിയന്തരമായി തെരുവു നായ്ക്കളെ നീക്കുന്നുവെന്ന് ചീഫ് സെക്രട്ടറിമാർ ഉറപ്പു വരുത്തണമെന്ന് ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
തെരുവു നായ്ക്കളെ പിടിക്കുന്നവർക്ക് ഏതെങ്കിലും വ്യക്തിയോ സംഘടനയോ തടസ്സം സൃഷ്ടിച്ചാൽ അവർക്കെതിരെ കർശന നടപടി എടുക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ തെരുവു നായ്ക്കളുടെ ആക്രമണത്തിൽ ആറു വയസ്സായ കുട്ടി മരിച്ചതടക്കം കണക്കിലെടുത്ത് സ്വമേധയാ പരിഗണിച്ച കേസിലാണ് ഇടക്കാല വിധി പുറപ്പെടുവിച്ചത്. വിശദമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കുമ്പോൾ, അമിക്കസ് ക്യൂറിയായി സഹായിക്കുന്ന മുതിർന്ന അഭിഭാഷകന് ഗൗരവ് അഗർവാൾ നൽകുന്ന നിർദേശങ്ങളും ഉൾപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

