നവജാത ശിശുവിെൻറ തല കടിച്ചെടുത്ത് നായ
text_fieldsRepresentational Image
ചെന്നൈ: മധുരയിൽ നവജാത ശിശുവിെൻറ തല കടിച്ചെടുത്ത് നായ ഒാടിപ്പോകുന്നത് കണ്ട് ഞെട്ടി ജനം. ബുധനാഴ്ച ഉച്ചക്ക് മധുര പി.പി കുളം കർഷക ചന്തക്ക് സമീപമുള്ള ഇന്ത്യൻ ബാങ്കിൽ പണമെടുക്കാനെത്തിയ മധുര സെല്ലൂർ സ്വദേശിയായ യുവാവാണ് വിവരം തല്ലാകുളം പൊലീസ് സ്റ്റേഷനിൽ വിളിച്ച് പറഞ്ഞത്.
ഉടൻ പൊലീസ് സ്ഥലത്ത് എത്തി കുഞ്ഞിെൻറ വേർപ്പെട്ട തല കണ്ടെടുത്ത് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ചളിപുരണ്ട നിലയിലായിരുന്നു തല. ആരെങ്കിലും ഉപേക്ഷിച്ച നവജാതശിശുവിെൻറ ജഡത്തിൽനിന്ന് വേർപ്പെട്ട തലയാവാമിതെന്നാണ് പൊലീസ് സംശയിക്കുന്നത്.
അന്വേഷണത്തിെൻറ ഭാഗമായി സമീപ പ്രദേശങ്ങളിലെ സി.സി.ടി.വികളും പൊലീസ് പരിശോധിക്കുന്നുണ്ട്.

